കേരളം

kerala

ETV Bharat / state

Ak Balan| 'വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം എസ്‌എഫ്‌ഐയെ ഇല്ലാതാക്കാന്‍, വീഴ്‌ചയുണ്ടെങ്കില്‍ നടപടിയെടുക്കും': എകെ ബാലന്‍ - live news in kerala

മഹാരാജാസ് കോളജിന്‍റെ വ്യാജ രേഖ ചമച്ച് അധ്യാപക ജോലി നേടിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്‍. ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഒളിച്ച് വയ്‌ക്കാനൊന്നുമില്ലെന്നും ഇത് എസ്‌എഫ്‌ഐയെ തകർക്കാനുള്ള നീക്കമെന്നും കുറ്റപ്പെടുത്തല്‍.

Ak Balan  Ak Balan talk about Fake certificate controversy  എകെ ബാലന്‍  വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം  വീഴ്‌ചയുണ്ടെങ്കില്‍ നടപടിയെടുക്കും  വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം  എസ്‌എഫ്‌ഐ  വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്  kerala news updates  latest news in kerala  news updates  live news in kerala  മഹാരാജാസ് കോളജിന്‍റെ വ്യാജ രേഖ
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ

By

Published : Jun 22, 2023, 11:40 AM IST

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എഫ്‌ഐക്ക് എതിരെ ഉയരുന്ന വിവാദങ്ങൾക്ക് പിന്നിൽ ഭരണ- പാർട്ടി സംവിധാനങ്ങളെ ഇല്ലാതാക്കാനുള്ള അജണ്ടയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. എസ്എഫ്ഐയെ തകർക്കാനുള്ള നീക്കങ്ങളാണിതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എസ്‌എഫ്ഐക്ക് വീഴ്‌ചയുണ്ടായാല്‍ നടപടി ഉണ്ടാകുമെന്നും എകെ ബാലന്‍ പറഞ്ഞു.

വ്യാജ രേഖ ചമച്ച കേസില്‍ 15 ദിവസം കഴിഞ്ഞപ്പോള്‍ പ്രതി അറസ്റ്റിലായില്ലെയെന്നും എകെജി സെന്‍റര്‍ ആക്രമണത്തില്‍ നാലാം പ്രതിയായ കോണ്‍ഗ്രസ് നേതാവ് 80 ദിവസമാണ് ഒളിവില്‍ കഴിഞ്ഞതെന്നും എംകെ ബാലന്‍ പറഞ്ഞു. എകെജി സെന്‍റർ ആക്രമണ കേസിലെ പ്രതികളെ സംരക്ഷിച്ചത് ആരെന്ന് പറഞ്ഞാല്‍ ഇതിനുള്ള മറുപടി പറയാമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സംഭവത്തില്‍ തങ്ങൾക്ക് ഒളിച്ചു വയ്ക്കാ‌ൻ ഒന്നുമില്ല. മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സെക്രട്ടറിയെയും ഒറ്റപ്പെടുത്തുക, സർക്കാരിനെയും എസ്എഫ്ഐയെ ഇല്ലാതാക്കുക മാത്രമാണ് ഇതിലെ അജണ്ടയെന്നും എകെ ബാലന്‍ കുറ്റപ്പെടുത്തി.

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐക്ക് യാതൊരുവിധ ബന്ധവുമില്ല. ബന്ധപ്പെട്ടവരാണ് സർട്ടിഫിക്കറ്റ് പരിശോധിക്കേണ്ടത്. സർക്കാരിന്‍റെ അടിത്തറയ്ക്ക് നിർണായകമായ പങ്കുവഹിക്കുന്ന എസ്എഫ്ഐയെ ഇല്ലാതാകുന്ന രീതിയാണ് കോൺഗ്രസിന്‍റേതെന്നും എകെ ബാലന്‍ കുറ്റപ്പെടുത്തി. എസ്എഫ്ഐ മെമ്പർഷിപ്പിൽ നിന്നും അടക്കം നിഖിൽ തോമസിനെ ഒഴിവാക്കിയിട്ടുണ്ട്. ഇതിനപ്പുറം ഒന്നും ചെയ്യാൻ കഴിയില്ല.

എസ്എഫ്ഐക്ക്‌ എതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല. കമ്മ്യൂണിസ്റ്റ് അല്ലാത്ത പലരും എസ്എഫ്ഐയിൽ ആകൃഷ്‌ടരാകുന്നുണ്ട്. അതിനെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കള്ളനോട്ടടി പോലെ കുറെ വ്യാജൻമാർ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നിലുണ്ടെന്നും ഒരു പ്രതിക്കും സംരക്ഷണം കിട്ടില്ലെന്നും എ കെ ബാലൻ പറഞ്ഞു.

നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പി എം ആർഷോ നൽകിയ വിശദീകരണത്തിൽ തെറ്റില്ല. വിദ്യാർഥികൾക്കിടയിൽ നിന്ന് കെഎസ്‌യു ഒറ്റപ്പെട്ട് കഴിഞ്ഞു. കെഎസ്‌യുവിനെ മൂലക്കിരുത്തി ഈ നിലയിലേക്ക് എത്തിച്ചതും എസ്എഫ്ഐയുടെ മിടുക്കാണ്. ആരുടെ ഭാഗത്ത് നിന്നും എന്ത് നീക്കം എസ്എഫ്ഐക്കെതിരെ ഉണ്ടായാലും അത് ചെറുത്ത് തോൽപ്പിക്കാൻ ആ പ്രസ്ഥാനത്തിന് സാധിക്കുമെന്നും എ കെ ബാലൻ പറഞ്ഞു. കെഎസ്‌യു നേതാവ് അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണവും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ സുധാകരനെതിരെയും രൂക്ഷ വിമർശനം: പാളിപൊളിഞ്ഞ മരണ കിണറ്റിലെ മോട്ടോർ സൈക്കിളുകാരനാണ് കെ സുധാകരനെന്നും അദ്ദേഹത്തിന് ഈ ജന്മത്തിൽ കോൺഗ്രസിനെ നന്നാക്കാനാവില്ലെന്നും എ കെ ബാലൻ പറഞ്ഞു. എം വി ഗോവിന്ദനെതിരായ വിമർശനത്തിന് മറുപടി അർഹിക്കുന്നില്ല. നാടുവാഴി തറവാടിത്തമല്ല തൊഴിലാളി വർഗ തറവാടിത്തമാണ് എംവി ഗോവിന്ദനുള്ളത്.

പഠന സമയത്ത് കെഎസ്‌യുവിനെ തകർത്ത് തന്നെ കോളേജ് ചെയർമാൻ ആക്കാൻവേണ്ടി പരോക്ഷമായി സഹായിച്ച വ്യക്തിയാണ് കെ സുധാകരനെന്നും അതിന്റെ നന്ദിയോടെയാണ് ഇതെല്ലാം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സംസ്ഥാനം ആളിക്കത്തുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ അഭ്യസിക്കാൻ പോയത്. നെഹ്‌റു മ്യൂസിയം ചരിത്രത്തിൽ നിന്ന് തന്നെ ഇല്ലാതാക്കി. ഇതിനെപ്പറ്റി ഒന്നും പ്രതികരിക്കാതെ കെപിസിസി നേതൃത്വവും കോൺഗ്രസും ആനയുടെ കാര്യം പറയാതെ അണ്ണാന്‍റെ പിറകെ പോകുകയാണെന്നും എ കെ ബാലൻ പരിഹസിച്ചു.

ABOUT THE AUTHOR

...view details