തിരുവനന്തപുരം: ഗവര്‍ണറെയും സര്‍ക്കാറിനെയും രണ്ടു തട്ടിലാക്കാനുള്ള പ്രതിപക്ഷ നീക്കം സര്‍ക്കാര്‍ പൊളിച്ചടുക്കിയെന്ന് മുന്‍ മന്ത്രി എ.കെ. ബാലന്‍. സംസ്ഥാനത്ത് ഭരണഘടന സ്തംഭനമുണ്ടാക്കി എല്‍.ഡി.എഫിനെ ആക്രമിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ അവസരം ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വായിച്ചതിലൂടെ ഇല്ലാതായി. ഇവിടെ ഒരു കീഴടങ്ങലും ഉണ്ടായിട്ടില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.
ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്: പ്രതിപക്ഷ നീക്കം പൊളിച്ചടുക്കിയെന്ന് എ.കെ ബാലന്‍ - ഗവര്‍ണര്‍ ആരിഫ് ഖാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പോരില്‍ എകെ ബാലന്‍റെ പ്രതികരണം
ഗവര്‍ണറെയും സര്‍ക്കാറിനെയും രണ്ട് തട്ടിലാക്കാനായിരുന്നു പ്രതിപക്ഷ ശ്രമം എന്ന് മുന്‍ മന്ത്രി എകെ ബാലൻ.
ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് വിവാദം: പ്രതിപക്ഷ നീക്കം പൊളിച്ചടുക്കിയെന്ന് എ.കെ ബാലന്‍
ഭരണഘടന ബാധ്യത നിര്‍വ്വഹിക്കാന്‍ ബാധ്യസ്ഥനാണ് താനെന്ന് ഗവര്‍ണര്‍ക്ക് അറിയാം. സര്‍ക്കാരിനും ഈ കാര്യത്തില്‍ ബോധ്യമുണ്ട്. ഒരു സാഹചര്യത്തിലും സംസ്ഥാനത്ത് ഭരണഘടന സ്തംഭനമുണ്ടാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.
ALSO READ:ദൃശ്യങ്ങള്‍: 'ഗോബാക്ക്' വിളികളുമായി പ്രതിപക്ഷം; ക്ഷുഭിതനായ ഗവർണർ
TAGGED:
ഗവര്‍ണര്‍ എല്‍ഡിഎഫ് പോര്