കേരളം

kerala

ETV Bharat / state

Puthuppally byelection| 'കണ്ണുനീരു കൊണ്ട് വോട്ട് പിടിക്കരുത്, എൽഡിഎഫ് സ്ഥാനാർഥിയെ ഉടന്‍ തീരുമാനിക്കും': എകെ ബാലന്‍ - എകെ ബാലന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിനെ കുറിച്ച് എകെ ബാലന്‍. ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നത് കൊണ്ട് ഭയപ്പാടില്ല. ഉമ്മന്‍ ചാണ്ടിയുടെ വിലാപ യാത്രക്കെത്തിയതെല്ലാം വോട്ടാണെന്ന് ധരിക്കരുതെന്നും എകെ ബാലന്‍.

AK Balan About Puthuppally byelection  AK Balan  Puthuppally byelection  AK Balan  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്  കണ്ണുനീരു കൊണ്ട് വോട്ട് പിടിക്കരുത്  എൽഡിഎഫ് സ്ഥാനാർഥിയെ ഉടന്‍ തീരുമാനിക്കും  എകെ ബാലന്‍  എല്‍ഡിഎഫ് സ്ഥാനാര്‍ഥി  എകെ ബാലന്‍  സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ

By

Published : Aug 9, 2023, 6:04 PM IST

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ.

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് ഭയപ്പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ കെ ബാലൻ.

വ്യക്തിപരമായി ഒരിക്കലും തങ്ങൾ തെരഞ്ഞെടുപ്പിനെ കാണില്ലെന്നും രാഷ്ട്രീയമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണീരിന്‍റെ അണക്കെട്ടി രാഷ്ട്രീയ ഒഴുക്കിനെ തടയാമെന്ന് കരുതേണ്ടെന്നും കണ്ണുനീര്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണീരിന് പിന്നാലെ പോയ പല നേതാക്കന്മാരും ഇപ്പോൾ ബിജെപിയിലാണ്. പുതുപ്പള്ളിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്. വൻ തോതിൽ യുഡിഎഫിന് ഭൂരിപക്ഷം കഴിഞ്ഞ തവണ കുറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് നിലച്ച പല വികസന പ്രവർത്തനങ്ങളും പിണറായി സര്‍ക്കാറിന്‍റെ കാലത്ത് നടപ്പിലായെന്നും എകെ ബാലന്‍ പറഞ്ഞു.

പരസ്‌പരം പാര വച്ച് തകർന്ന പാർട്ടിയാണ് കോൺഗ്രസ്. ഇതുപോലെ ചതിയന്മാരുള്ള ഒരു പാർട്ടി കോൺഗ്രസിന്‍റെ 110 വർഷത്തെ പാരമ്പര്യത്തിൽ താൻ കണ്ടിട്ടില്ല. മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനം പറഞ്ഞ് വോട്ട് ലഭിക്കില്ല എന്നുള്ളത് കൊണ്ടാണ് ചാണ്ടി ഉമ്മനെ എല്‍ഡിഎഫ് പിന്തുണയ്ക്കണമെന്ന് വരെ പറയുന്നത്. കഴിഞ്ഞ തവണ ബിജെപിയുടെ വോട്ട് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഉമ്മൻ ചാണ്ടി തോറ്റുപോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിലാപ യാത്രയ്ക്ക് എത്തിയതെല്ലാം വോട്ടാണ് എന്ന് കോണ്‍ഗ്രസ് തെറ്റിദ്ധരിക്കരുതെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

വീണക്കെതിരെയുള്ള മാസപ്പടി വിവാദത്തിലും പ്രതികരണം:മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ മാസപ്പടി വിവാദത്തിലും എകെ ബാലൻ പ്രതികരിച്ചു. നിയമസഭ നടക്കുമ്പോൾ അടിയന്തര പ്രമേയത്തിന് നല്ല ദാരിദ്ര്യം ഉണ്ടാകും. ആ ദാരിദ്ര്യം കുറയ്ക്കാൻ മാധ്യമങ്ങൾ ഓരോ ദിവസവും ഓരോ വാർത്തകൾ ലീഡ് ചെയ്‌തു കൊടുക്കും. അങ്ങനെയുള്ള വിഷയമാണ് ഇത് എന്നാണ് തനിക്കിപ്പോൾ തോന്നുന്നതെന്നും എ കെ ബാലൻ പറഞ്ഞു.

മാധ്യമങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും നശിപ്പിക്കുക എന്ന ഉന്നമുണ്ട്. ഇപി ജയരാജന്‍റെ ഭാര്യ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കല്യാണത്തിന് വന്നപ്പോൾ അവരുടെ തലവെട്ടി സ്വപ്‌ന സുരേഷിന്‍റെ തല വച്ചുകൊടുത്തവരാണ് നിങ്ങളെന്നും ബാലൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് വേറെ അജണ്ടയുണ്ട്.

വാർത്ത ശരിയാണോ തെറ്റാണോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. വസ്‌തുത എന്താണെന്ന് മനസിലാക്കിയശേഷം പ്രതികരിക്കാമെന്നും എ കെ ബാലൻ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തല്‍. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് തുക കൈപ്പറ്റിയതെന്നാണ് കണ്ടെത്തല്‍. ആദായ നികുതി വകുപ്പിന്‍റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

also read:'സേവനമില്ലാതെ മാസപ്പടി' ; വീണ വിജയന്‍ 3 വര്‍ഷം കൊണ്ട് കൈപ്പറ്റിയത് 1.72 കോടിയെന്ന് ആരോപണം, സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം

ABOUT THE AUTHOR

...view details