കേരളം

kerala

ETV Bharat / state

'എല്‍ഡിഎഫിനെ ജനങ്ങള്‍ ചെണ്ടകൊട്ടി തോല്‍പ്പിച്ചു' ; മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയെന്ന് എ.കെ ആന്‍റണി - തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം

യുഡിഎഫിന്‍റെ ചിട്ടയായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം

ak antony  ak antony statement  ak antony statement on thrikkakkara by election result  യുഡിഎഫിന്‍റെ ചിട്ടയായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം  മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് തൃക്കാക്കര ഫലമെന്ന് എ കെ ആന്‍റണി  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് തോൽവി
മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് തൃക്കാക്കര ഫലം; എ കെ ആന്‍റണി

By

Published : Jun 3, 2022, 2:05 PM IST

Updated : Jun 3, 2022, 3:56 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പിടിവാശിക്കും അഹങ്കാരത്തിനുമേറ്റ തിരിച്ചടിയാണ് തൃക്കാക്കര ഫലമെന്ന് മുന്‍ മുഖ്യമന്ത്രി എ കെ ആന്‍റണി. തൃക്കാക്കരയിലെ എല്ലാ വിഭാഗം വോട്ടര്‍മാര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥിയെയാണ് യുഡിഎഫ് അവിടെ രംഗത്തിറക്കിയത്. എല്ലാ എതിര്‍ സ്ഥാനാര്‍ഥികളും ഉമ തോമസിന് മുന്നില്‍ നിഷ്പ്രഭരായെന്ന് എ കെ ആന്‍റണി പറഞ്ഞു.

എ.കെ ആന്‍റണി മാധ്യമങ്ങളോട്

Also read: ലീഡില്‍ പി.ടിയെ പിന്നിലാക്കി പിന്‍ഗാമി ഉമ, അതുക്കും മേലെ ബെന്നിയെയും പിന്നിട്ട് തേരോട്ടം

എല്‍ഡിഎഫിനെ ജനങ്ങള്‍ ചെണ്ടകൊട്ടി തോല്‍പ്പിച്ചു. യുഡിഎഫിന്‍റെ ചിട്ടയായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ജനങ്ങള്‍ പ്രയാസമനുഭവിച്ച സമയത്ത് അതെല്ലാം മറന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ തമ്പടിച്ചതില്‍ ജനങ്ങള്‍ക്കുള്ള എതിര്‍പ്പും ഫലത്തില്‍ പ്രതിഫലിച്ചതായി ആന്‍റണി ചൂണ്ടിക്കാട്ടി.

Last Updated : Jun 3, 2022, 3:56 PM IST

ABOUT THE AUTHOR

...view details