തിരുവനന്തപുരം: കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ ശേഷിക്കെ വട്ടിയൂര്‍ക്കാവില്‍ ആവേശം നിറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന് ദയനീയ പരാജയമായിരിക്കും ഫലം. പിണറായി വിജയനെ മുട്ടുകുത്തിക്കാന്‍ അഞ്ചിടത്തും യുഡിഎഫ് വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ കുടുംബ സംഗമങ്ങളിലും ഗൃഹസന്ദര്‍ശന പരിപാടികളിലും ആന്‍റണി പങ്കെടുത്തു.
വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രചാരണം അവസാന ലാപ്പിലേക്ക്; ആവേശം നിറച്ച് ആന്‍റണി - latest vattiyoorkkavu udf election campaign
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന് ദയനീയ പരാജയമായിരിക്കും ഫലമെന്ന് എ.കെ.ആന്‍റണി.
വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍ കുമാറിന്‍റെ വാഹനപര്യടനം അവസാനിച്ച ശേഷം നടന്ന പൊതുയോഗങ്ങളിലാണ് അദ്ദേഹം സജീവമായത്. തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ ആയതോടെ സംസ്ഥാന സര്‍ക്കാര്‍ തിരക്കുപിടിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഇനി അധികാരത്തില്‍ തിരിച്ചു വരില്ലെന്ന തിരിച്ചറിവാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും എന്ത് പോരാട്ടമാണ് ഇക്കാര്യത്തില്‍ നടത്തിയതെന്ന് വ്യക്തമാക്കണം. ബിജെപി വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ.മോഹന്‍കുമാര്‍, കെ.മുരളീധരന്‍ എംപി, വി.എസ് ശിവകുമാര്‍ എംഎല്‍എ തുടങ്ങിയവരും പൊതുയോഗത്തില്‍ പങ്കെടുത്തു.