തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇക്കുറി തലസ്ഥാനത്ത് എത്തില്ലെങ്കിലും തന്‍റെ വാർഡിലെ സ്ഥാനാർഥിക്ക് ആശംസ അറിയിച്ച് എ.കെ ആന്‍റണി. ഫോണിൽ വിളിച്ചാണ് ആന്‍റണി സ്ഥാനാർഥിക്ക് ആശംസ നേർന്നത്. കൊവിഡ് ബാധിച്ചതിനാൽ കുടുംബത്തോടൊപ്പം ഡൽഹിയിൽ വിശ്രമിക്കുകയാണ് അദ്ദേഹം.
വോട്ട് ചെയ്യാൻ എത്തില്ലെങ്കിലും സ്ഥാനാർഥിക്ക് ആശംസയറിയിച്ച് എ.കെ ആന്‍റണി
തിരുവനന്തപുരത്തെ ജഗതി വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി നീതു വിജയനെയാണ് ഫോണിൽ വിളിച്ച് എ.കെ ആന്‍റണി ആശംസ അറിയിച്ചത്
വോട്ട് ചെയ്യാൻ എത്തില്ലെങ്കിലും സ്ഥാനാർഥിക്ക് ആശംസയറിയിച്ച് എ.കെ ആന്‍റണി
തിരുവനന്തപുരത്തെ എ.കെ ആന്‍റണിയുടെ വസതിയുൾപ്പെടുന്ന ജഗതി വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി നീതു വിജയനെയാണ് ഫോണിൽ വിളിച്ച് അദ്ദേഹം ആശംസ അറിയിച്ചത്. യുഡിഎഫ് കൺവീനർ എം.എം ഹസന്‍റെ സാന്നിധ്യത്തിലാണ് ആന്‍റണി സ്ഥാനാർഥിക്ക് ആശംസ അറിയിച്ചത്.
Last Updated : Dec 7, 2020, 2:57 PM IST