പിഎസ്‌സി റാങ്ക് ഹോൾഡർമാരുമായി സർക്കാർ ചർച്ച നടത്തണമെന്ന് എ.ഐ.വൈ.എഫ് - kerala news
യുവജനങ്ങൾക്കായി സർക്കാർ സ്വീകരിച്ച നടപടികൾ അവരെ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും എ.ഐ.വൈ.എഫ്.
പിഎസ്‌സി റാങ്ക് ഹോൾഡർമാരുമായി സർക്കാർ ചർച്ച നടത്തണമെന്ന് എ.ഐ.വൈ.എഫ്
തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോൾഡർമാരുമായി സർക്കാർ ചർച്ച നടത്തണമെന്ന് എ.ഐ.വൈ.എഫ്. സർക്കാരിൻ്റെ ഭാഗം അവരെ ബോധ്യപ്പെടുത്തണം. അതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. യുവജനങ്ങൾക്കായി സർക്കാർ സ്വീകരിച്ച നടപടികൾ അവരെ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും എ.ഐ.വൈ.എഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റാങ്ക് ഹോൾഡർമാരുടെ സമരത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം അപലപനീയമാണെന്നും എ.ഐ.വൈ.എഫ് പറഞ്ഞു.