തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്കെതിരെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) നടത്തിവരുന്ന അനിശ്ചിത കാല നിരാഹാര സമരം സംസ്ഥാന വ്യാപകമാക്കാൻ തീരുമാനം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ആരംഭിച്ച സമരമാണ് നാളെയും മറ്റന്നാളുമായി എല്ലാ ജില്ലാകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
കെ.എസ്.ആര്‍.ടി.സിയിലെ നിരാഹാര സമരം സംസ്ഥാന വ്യാപകമാക്കുന്നു - AIYUC
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ശാശ്വത പരിഹാരം തേടിയാണ് ഇടത് സംഘടന നിരാഹാര സമരത്തിലേക്ക് കടന്നത്. ടിഡിഎഫ് ഉൾപ്പെടെ മറ്റു സംഘടനകളും സമരത്തിന് സന്നദ്ധമായിട്ടുണ്ട്
ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം 41 മാസവും ശമ്പളത്തിനായി സമരം ചെയ്യേണ്ടി വന്നു. ഇതിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് സംഘടനയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ശിവകുമാർ പറഞ്ഞു. ടിഡിഎഫ് ഉൾപ്പെടെ മറ്റു സംഘടനകളും സമരത്തിന് സന്നദ്ധമായിട്ടുണ്ട്.
ശമ്പളം നൽകാൻ സർക്കാരിനോട് സഹായം അഭ്യർഥിച്ചിട്ടുണ്ടെങ്കിലും എന്ന് നൽകാൻ സാധിക്കും എന്ന് കെഎസ്ആർടിസിക്കും വ്യക്തതയില്ല. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ഉൾപ്പെടെ മറ്റു സംഘടനകളും സമരത്തിന് സന്നദ്ധമായിട്ടുണ്ട്.