എഐഎസ്എഫ് സംസ്ഥാന സമ്മേളനം തുടങ്ങി - kanayya kumar
എഐഎസ്എഫിന്‍റെ പ്രസക്തി നിർണയിക്കുന്നത് അംഗങ്ങളുടെ എണ്ണമല്ലെന്ന് കനയ്യ കുമാർ
തിരുവനന്തപുരം: എഐഎസ്എഫ് സംസ്ഥാന സമ്മേളനം ഇന്നലെ തിരുവനന്തപുരത്ത് തുടങ്ങി. പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പൊതുസമ്മേളനം ജെഎൻയുവിലെ വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്‍റ് കനയ്യ കുമാർ ഉദ്ഘാടനം ചെയ്തു. എഐഎസ്എഫിന്‍റെ പ്രസക്തി നിർണയിക്കുന്നത് അംഗങ്ങളുടെ എണ്ണമല്ലെന്നും മറിച്ച് അതിന്‍റെ രാഷ്ട്രീയ നിലപാടുകളാണെന്നും കനയ്യ കുമാർ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പരിസ്ഥിതി, സാംസ്കാരിക, ദീപശിഖാ ജാഥകൾ ഒന്നിച്ച് ആയുർവേദ കോളജ് ജംഗ്ഷനിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടത്തിയത്. രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് നാലിന് സമ്മേളനം സമാപിക്കും.