തിരുവനന്തപുരം:കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണില്‍ ജനങ്ങളെ ബുദ്ധിമുട്ടിയെങ്കിലും അന്തരീക്ഷം ശുദ്ധിയായി. ലോക്ക് ഡൗണില്‍ കേരളത്തിന്‍റെ വായു മലിനീകരണത്തില്‍ 30 ശതമാനം കുറവ് വന്നതായി മലിനീകരണ ബോർഡ് അറിയിച്ചു. വായു, ജല മലിനീകരണത്തിലാണ് കുറവ് രേഖപ്പെടുത്തിയത്. വാഹനങ്ങൾ കുറഞ്ഞതും വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞ് കിടന്നതും നിർമാണ പ്രവർത്തനങ്ങൾ ഇല്ലാതിരുന്നതും ഇതിന് ഗുണം ചെയ്തിട്ടുണ്ട്.
ലോക്ക് ഡൗൺ നിയന്ത്രണം; കേരളത്തിലെ വായു മലിനീകരണം കുറഞ്ഞു - lock down news kerala updates
ലോക്ക് ഡൗണില്‍ കേരളത്തിന്‍റെ വായു മലിനീകരണത്തില്‍ 30 ശതമാനം കുറവ് വന്നതായി മലിനീകരണ ബോർഡ് അറിയിച്ചു. വായു, ജല മലിനീകരണത്തിലാണ് കുറവ് രേഖപ്പെടുത്തിയത്.
കേരളത്തിലെ അഞ്ച് ജില്ലകളിലാണ് മലിനീകരണ തോത് പരിശോധിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നുള്ള വിവരങ്ങൾ ഏകീകരിച്ചാണ് സംസ്ഥാന വ്യാപകമായി കണക്ക് പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം വായു ഗുണ നിലവാര സൂചികയിൽ മലിനീകരണമില്ല എന്ന തോതിലാണ് സംസ്ഥാനത്തെ മുഴുവൻ ജില്ലകളും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മലിനീകരണം പൊതുവേ സംസ്ഥാനത്ത് കുറവാണ്. ലോക്ക് ഡൗണിൽ ഇളവുകൾ വന്നെങ്കിലും മലിനീകരണ നിരക്ക് കൂടിയിട്ടില്ല. കണക്കുകൾ പ്രകാരം വൈറ്റില ജംഗ്ഷനിലെ മലിനീകരണത്തിൽ മാത്രമാണ് ചെറിയ രീതിയിലെങ്കിലും വർധനവുള്ളത്.