തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും രാവിലെ 7.30 ന് മസ്‌കറ്റിലേയ്‌ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറുകള്‍ മൂലമാണ് വിമാനം തിരിച്ചിറക്കിയത്. 105 യാത്രക്കാരുമായി പുറപ്പെട്ട വിമാനം സാങ്കേതിക തകരാറുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് 9.13ന് തിരികെ റണ്‍വേയിലേക്ക് ഇറക്കുകയായിരുന്നു.
സാങ്കേതിക തകരാര്‍; കുവൈറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി - എയര്‍ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാര്‍
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും കുവൈറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കിയത്.
സാങ്കേതിക തകരാര്‍; കുവൈറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം തിരിച്ചിറക്കി
എയർഇന്ത്യയുടെ എക്‌സ്‌പ്രസ് വിമാനമായിരുന്നു സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. സംഭവത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അന്താരാഷ്‌ട്ര ടെര്‍മിനൽ മാനേജർ അറിയിച്ചു. വിമാനത്തിന്‍റെ സാങ്കേതിക തകരാര്‍ പരിശോധിച്ചു വരികയാണ്. ഇത് പരിഹരിച്ചതിന് ശേഷമാകും ഇനി പുറപ്പെടുകയെന്നും ടെര്‍മിനൽ മാനേജർ അറിയിച്ചു.