തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ പരാതി നൽകിയ എയർ ഇന്ത്യ ജീവനക്കാരൻ എൽ.എസ് സിബുവിന് സസ്പെൻഷൻ. മാധ്യമങ്ങളോട് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എയർ ഇന്ത്യ സിബുവിനെതിരെ നടപടിയെടുത്തത്. വ്യാജ ലൈംഗിക പീഡന പരാതി ഉന്നയിച്ച് സ്വപ്‌ന സുരേഷും എയർ ഇന്ത്യ വൈസ് പ്രസിഡന്‍റായിരുന്ന ബിനോയ് ജേക്കബും ചേർന്ന് സിബുവിനെ കുടുക്കിയിരുന്നു. ഇതിനെതിരെ സിബു നിയമ പോരാട്ടത്തിലായിരുന്നു. ഈ കേസിൽ സ്വപ്നയ്ക്കും ബിനോയ് ജേക്കബിനെതിരെയും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് സിബുവിനെതിരായ നടപടി.
സ്വപ്‌നക്കെതിരെ പരാതി നൽകിയ എയർ ഇന്ത്യ ജീവനക്കാരന് സസ്പെൻഷൻ - binoy jacob
മാധ്യമങ്ങളോട് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എയർ ഇന്ത്യ സിബുവിനെതിരെ നടപടിയെടുത്തത്. 2016ൽ സ്വപ്‌ന എയർ ഇന്ത്യ സാറ്റ്സിൽ ജോലി ചെയ്യവേ ബിനോയ് ജേക്കബുമായി ചേർന്ന് നടത്തിയ ക്രമക്കേട് ചൂണ്ടിക്കാണിച്ച് സിബു പരാതി നൽകിയിരുന്നു.
സ്വപ്‌നക്കെതിരെ പരാതി നൽകിയ എയർ ഇന്ത്യ ജീവനക്കാരന് സസ്പെൻഷൻ
2016ൽ സ്വപ്‌ന എയർ ഇന്ത്യ സാറ്റ്സിൽ ജോലി ചെയ്യവേ ബിനോയ് ജേക്കബുമായി ചേർന്ന് നടത്തിയ ക്രമക്കേട് ചൂണ്ടിക്കാണിച്ച് സിബു പരാതി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് സിബുവിനെതിരെ വ്യാജ പരാതി ചമച്ചതെന്നാണ് ആരോപണം. ഇതിനായി എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാർ എന്ന നിലയിൽ 17ഓളം യുവതികളുടെ ഒപ്പിട്ട വ്യാജ പരാതി ഉണ്ടാക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ സിബുവിനെ എയർ ഇന്ത്യ അന്ന് ഹൈദരബാദിലേക്ക് മാറ്റി. ഇതിനെതിരെ സിബു കോടതിയെ സമീപിച്ചിരുന്നു.