തിരുവനന്തപുരം:സ്ഥാനമാനങ്ങൾക്ക് അപ്പുറം നല്ല രാഷ്‌ട്രീയ പ്രവർത്തകയാവുകയാണ് ലക്ഷ്യമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. മീറ്റ് ദ പ്രസ് പരിപാടിയിലാണ് ആര്യയുടെ പ്രതികരണം. രാഷ്‌ട്രീയം മറന്ന് എല്ലാവരെയും യോജിപ്പിച്ച് കൊണ്ട് ജനങ്ങളുടെ ആവശ്യങ്ങൾ സമയബന്ധിതമായി നിറവേറ്റാൻ കഴിയണം. കൗൺസിൽ അംഗങ്ങളെ ഭരിക്കുക എന്നതിനപ്പുറം അവരെ ഒന്നിച്ചു കൊണ്ടു പോകുക എന്നതാണ് മേയർ എന്ന നിലയിൽ നോക്കി കാണുന്നതെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.
സ്ഥാനമാനങ്ങൾക്ക് അപ്പുറം നല്ല രാഷ്‌ട്രീയ പ്രവർത്തകയാവുകയാണ് ലക്ഷ്യമെന്ന് ആര്യ രാജേന്ദ്രൻ - തിരുവനന്തപുരം
വിദ്യാർഥി എന്ന നിലയിൽ ഇപ്പോഴത്തെ പ്രഥമ പരിഗണന സ്‌കൂളിൽ എത്തുന്ന കുട്ടികൾക്ക് സുരക്ഷിത അന്തരീക്ഷം ഒരുക്കുകയാണ്. യുവജനങ്ങൾക്കും തൊഴിലാളികൾക്കും സ്‌ത്രീകൾക്കും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും മേയര്‍ വ്യക്തമാക്കി

വിദ്യാർഥി എന്ന നിലയിൽ ഇപ്പോഴത്തെ പ്രഥമ പരിഗണന സ്‌കൂളിൽ എത്തുന്ന കുട്ടികൾക്ക് സുരക്ഷിത അന്തരീക്ഷം ഒരുക്കുക എന്നതാണ്. ഇതിന് പുറമെ യുവജനങ്ങൾക്കും തൊഴിലാളികൾക്കും സ്‌ത്രീകൾക്കും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. സംഘടനാ രംഗത്ത് നിന്ന് ലഭിച്ച അനുഭവങ്ങൾ അഡ്‌മിനിസ്‌ട്രേറ്റീവ് മേഖലയിൽ ഉപകാരപ്പെടുമെന്നും ആര്യ പറഞ്ഞു. കഴിഞ്ഞ ഭരണകാലത്ത് നടന്ന അഴിമതി ആരോപണങ്ങളിൽ പരാതി ലഭിച്ചാൽ കഴമ്പുണ്ടെന്ന് കണ്ടാൽ പരിശോധിക്കുമെന്നും മാലിന്യ പ്രശ്‌നങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പരിഹാരം കാണുമെന്നും ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി.
വിമർശിക്കുന്നവർക്ക് പ്രതിരോധ, ക്ഷേമ, വികസന പ്രവർത്തനങ്ങളിലൂടെ മറുപടി നൽകും. രാഷ്‌ട്രീയപ്രവർത്തനം ജോലിയല്ല, കടമയായാണ് താൻ കാണുന്നതെന്നും പാർട്ടി പറഞ്ഞാൽ രാഷ്‌ട്രീയത്തിൽ കൂടുതൽ സജീവമാകും എന്നും ആര്യ പ്രതികരിച്ചു.