തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിയുടെ ക്യാപറ്റാനാണെന്ന് എ.ഐ.സി.സി ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. അഴിമതി ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ട്രോഫിയാണ് സ്വര്‍ണക്കടത്ത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം, യു.പി, ബിഹാര്‍ സംസ്ഥാനങ്ങളെ കടത്തി വെട്ടുന്ന നിലയായി. പ്രായമായ സ്ത്രീകള്‍ അതിക്രമങ്ങള്‍ക്കിരയാകുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നിലാണ്.
പിണറായി വിജയന്‍ അഴിമതിയുടെ ക്യാപ്റ്റാനാണെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല - പിണറായി വിജയന്‍
നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും തണലിലാണ് പിണറായി അധികാരത്തില്‍ തുടരുന്നതെന്നും എ.ഐ.സി.സി ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു
മുമ്പ് കേരളത്തില്‍ ആണ്‍-പെണ്‍ അനുപാതത്തില്‍ പെണ്‍കുട്ടികള്‍ മുന്നിലായിരുന്നെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായി. അമിത് ഷായും പിണറായി വിജയനും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുമെങ്കിലും ഒരു നടപടിയിലേക്കും ഇരുവരും കടക്കില്ല. നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും തണലിലാണ് പിണറായി അധികാരത്തില്‍ തുടരുന്നത്. നരേന്ദ്ര മോദി ബഡാ മോദിയെങ്കില്‍ പിണറായി വിജയന്‍ ഛോട്ടാ മോദിയാണെന്നും സുര്‍ജേവാല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.