കേരളം

kerala

ETV Bharat / state

'തരൂരിന് മുഖ്യമന്ത്രിയാകണമെങ്കിൽ ഹൈക്കമാന്‍ഡിനെ അറിയിക്കണം'; താരിഖ് അൻവർ - കോണ്‍ഗ്രസ്

ശശി തരൂരിന് മുഖ്യമന്ത്രിയാകണമെങ്കിൽ പരസ്യമായല്ല ഹൈക്കമാന്‍ഡിനെയാണ് അറിയിക്കേണ്ടതെന്ന വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍

aicc general secretary  tariq anwar  sasi taroor  sasi taroor controversy  t n prathapan  k sudhakaran  congress  latest news in trivandrum  latest news today  താരിഖ് അൻവർ  എഐസിസി ജനറല്‍ സെക്രട്ടറി  മുഖ്യമന്ത്രി  ടിഎന്‍ പ്രതാപന്‍  ശശി തരൂര്‍  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  കോണ്‍ഗ്രസ്
താരിഖ് അൻവർ

By

Published : Jan 11, 2023, 2:57 PM IST

തിരുവനന്തപുരം: ശശി തരൂരിന് മുഖ്യമന്ത്രിയാകണമെങ്കിൽ അക്കാര്യം പരസ്യമായല്ല ഹൈക്കമാന്‍ഡിനെ അറിയിക്കുകയാണ് വേണ്ടതെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ആർക്കും പദവികൾ ആഗ്രഹിക്കാം. എന്നാൽ, പാർട്ടി നടപടിക്രമങ്ങൾ പാലിക്കണമെന്നും താരിഖ് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാർത്ഥിത്വം തീരുമാനിക്കാൻ മാനദണ്ഡങ്ങളുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ലെന്ന് എം പിമാരായ ടി എൻ പ്രതാപന്‍റെയും ശശി തരൂരിന്‍റെയും പരസ്യ പ്രതികരണങ്ങളെയും താരിഖ് അൻവർ വിമർശിച്ചു. പ്രതികരണം ഉചിതമായില്ലെന്നും ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ സേവിക്കാന്‍ ഇഷ്‌ടം നിയമസഭയാണെന്നും ലോക്‌സഭയിലേക്ക് ഇനിയില്ലെന്നും തൃശൂര്‍ എം പി ടിഎന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിറ്റിങ് എം പിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂരും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ താരിഖ് അൻവറിന്‍റെ പ്രതികരണം.

നേതൃസ്ഥാനത്ത് നിലവിൽ മാറ്റമില്ലെന്നും കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തന്നെ തുടരുമെന്നും താരിഖ് അൻവർ അറിയിച്ചു.

ABOUT THE AUTHOR

...view details