തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി 40 അംഗ തെരഞ്ഞെടുപ്പ് സമിതിക്ക് എ.ഐ.സി.സി രൂപം നല്‍കി. പ്രായാധിക്യവും അനാരോഗ്യവും കാരണം ദീര്‍ഘകാലമായി പൊതുരംഗത്ത് നിന്നു വിട്ടു നില്‍ക്കുന്ന നിരവവധി നേതാക്കളെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിന്ന കെ.വി തോമസിനെ സമിതിയില്‍ ഉള്‍പ്പെടുത്തി. രമ്യാ ഹരിദാസ് എം.പി ഉള്‍പ്പെടെ അഞ്ച് വനിതകളും സമിതിയില്‍ ഇടംപിടിച്ചു. അനാരോഗ്യം മൂലം വിശ്രമ ജീവിതം നയിക്കുന്ന വയലാര്‍ രവി, പി.പി തങ്കച്ചന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരും സമിതിയില്‍ ഇടം നേടി.
കോൺഗ്രസിന് 40 അംഗ തെരഞ്ഞെടുപ്പ് സമിതി: കെവി തോമസും പിജെ കുര്യനും അംഗങ്ങൾ - assembly election
പ്രായാധിക്യവും അനാരോഗ്യവും കാരണം ദീര്‍ഘകാലമായി പൊതുരംഗത്ത് നിന്നു വിട്ടു നില്‍ക്കുന്ന നിരവവധി നേതാക്കളെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ്, സേവാദള്‍ ചീഫ് ഓര്‍ഗനൈസര്‍ അബ്ദുള്‍ സലാം എന്നിവര്‍ സമിതിയില്‍ അനൗദ്യോഗിക അംഗങ്ങളാണ്. മുന്‍ മുഖ്യമന്ത്രിമാരായ എ.കെ ആന്‍റണി, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, വി.എം സുധീരന്‍, പി.സി ചാക്കോ, എം.എം ഹസന്‍, പി.ജെ കുര്യന്‍, എംപിമാരായ കെ.മുരളീധരന്‍, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, എം.കെ രാഘവന്‍, അടൂര്‍ പ്രകാശ്, ടി.എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം.എല്‍.എ മാരായ വി.ഡി സതീശന്‍, വി.ടി ബല്‍റാം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, വി.എസ് ശിവകുമാര്‍, റോജി എം.ജോണ്‍, ഷാനിമോള്‍ ഉസ്മാന്‍, എ.പി അനില്‍കുമാര്‍, കെ.പി.സി.സി ഭാരവാഹികളായ ടി.സിദ്ദീഖ്, പന്തളം സുധാകരന്‍, ലാലി വിന്‍സെന്‍റ്, വിദ്യാ ബാലകൃഷ്ണന്‍ എന്നിവരാണ് അംഗങ്ങള്‍.