കേരളം

kerala

ETV Bharat / state

വിഎം സുധീരനെ മത്സരിപ്പിക്കാനുള്ള നീക്കവുമായി കോൺഗ്രസ് നേതൃത്വം - മുൻ കെപിസിസി പ്രസിഡൻ്റ് വിഎം സുധീരൻ

കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായ പി വിശ്വനാഥ്, പി വി മോഹൻ എന്നിവർ വി.എം സുധീരന്‍റെ വീട്ടിലെത്തി ചർച്ച നടത്തി

വിഎം സുധീരൻ  തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കും  aicc at vm sudheeran home  vm sudheeran home  നിയമസഭാ തെരഞ്ഞെടുപ്പ്  മുൻ കെപിസിസി പ്രസിഡൻ്റ് വിഎം സുധീരൻ  കോൺഗ്രസ് നേതൃത്വം
വിഎം സുധീരനെ മത്സരിപ്പിക്കാനുള്ള നീക്കവുമായി കോൺഗ്രസ് നേതൃത്വം

By

Published : Feb 25, 2021, 4:49 PM IST

തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡൻ്റ് വിഎം സുധീരനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നീക്കവുമായി നേതൃത്വം. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായ പി വിശ്വനാഥ്, പി വി മോഹൻ എന്നിവർ വി.എം സുധീരന്‍റെ വീട്ടിലെത്തി ചർച്ച നടത്തി. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് സുധീരൻ. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു.

തിരുവനന്തപുരത്തെയോ കോഴിക്കോട്ടയോ മണ്ഡലങ്ങളിൽ സുധീരനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിൻ്റെ നീക്കം. സോണിയ ഗാന്ധിയുടെ താൽപര്യപ്രകാരമായിരുന്നു കൂടിക്കാഴ്ച. കൊവിഡ് ബാധിച്ചതിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സുധീരൻ കുറച്ച് നാളായി പൊതുവേദികളിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

ABOUT THE AUTHOR

...view details