തിരുവനന്തപുരം:സംസ്ഥാനത്ത് എ ഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) കാമറ വഴി കണ്ടെത്തിയത് 11,04,542 നിയമലംഘനങ്ങളെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നിയമ ലംഘനങ്ങളെ തുടർന്ന് 49,193 പേർക്ക് തപാൽ വഴി പിഴ നോട്ടിസ് അയച്ചതായും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം പിഴ നോട്ടിസുകൾ അയച്ചത് (5293). അതേസമയം ഇടുക്കിയിലാണ് ഏറ്റവും കുറവ് പിഴ നോട്ടിസുകൾ അയച്ചത്. 806 നോട്ടിസുകളാണ് ജില്ലയില്‍ അയച്ചത്.
സംസ്ഥാനത്താകെ 98,857 നിയമ ലംഘനങ്ങളാണ് ഇന്‍റലിജൻസ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റത്തിലേക്ക് (ഐടിഎംഎസ്) കൈമാറിയത്. 61620 ഇ- ചലാനുകളാണ് ആകെ ജനറേറ്റ് ചെയ്‌തത്. തിരുവനന്തപുരത്ത് 15,517 നിയമലംഘനങ്ങൾ ഐടിഎംഎസിലേക്ക് കൈമാറി. ജനറേറ്റ് ചെയ്‌തത് 6075 ഇ- ചെല്ലാനുകളാണ്. 1865 പിഴ നോട്ടിസുകൾ തപാൽ വഴി അയച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിൽ 13,108 നിയമ ലംഘനങ്ങൾ ഐടിഎംഎസിലേക്ക് കൈമാറി. 4718 ഇ- ചലാനുകളാണ് ജനറേറ്റ് ചെയ്‌തത്. 4387 പിഴ നോട്ടിസുകൾ തപാൽ വഴി അയച്ചു.
പത്തനംതിട്ടയിൽ 5732 നിയമലംഘനങ്ങൾ ഐടിഎംഎസിലേക്ക് കൈമാറിയപ്പോൾ ജില്ലയില്‍ 4650 ഇ- ചലാനുകളാണ് ജനറേറ്റ് ചെയ്‌തത്. 3914 പിഴ നോട്ടിസുകൾ തപാൽ വഴി അയച്ചു. ആലപ്പുഴയില്‍ 7632 നിയമലംഘനങ്ങൾ ഐടിഎംഎസിലേക്ക് കൈമാറി. 5985 ഇ- ചലാനുകളാണ് ജനറേറ്റ് ചെയ്‌തത്. 5192 പിഴ നോട്ടിസുകൾ തപാൽ വഴി അയച്ചു.
കോട്ടയത്ത് 4665 നിയമലംഘനങ്ങൾ ഐടിഎംഎസിലേക്ക് കൈമാറുകയും 3816 ഇ- ചലാനുകൾ ജനറേറ്റ് ചെയ്യുകയും ചെയ്‌തു. 2978 പിഴ നോട്ടിസുകൾ തപാൽ വഴി അയച്ചിട്ടുണ്ട്. ഇടുക്കിയിൽ 3191 നിയമലംഘനങ്ങൾ ഐടിഎംഎസിലേക്ക് കൈമാറി. 1110 ഇ- ചലാനുകളാണ് ജനറേറ്റ് ചെയ്‌തത്. 806 പിഴ നോട്ടിസുകൾ തപാൽ വഴി അയച്ചു.