കേരളം

kerala

ETV Bharat / state

എ ഐ കാമറ പദ്ധതിക്ക് ക്ലീൻചിറ്റ്; ഗതാഗത നിയമ ലംഘനങ്ങൾക്ക് ജൂൺ 5 മുതൽ പിഴ ഈടാക്കും - കെൽട്രോൺ

ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ ജൂൺ 5-ാം തിയതി മുതൽ പിഴ ഈടാക്കും. കൂടുതൽ ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയോഗിക്കാൻ കെൽട്രോണിന് നിർദേശം.

ai camera controversy investigation report  ai camera controversy  ai camera controversy updation  ai camera  ai camera investigation report  എ ഐ കാമറ പദ്ധതി  എ ഐ കാമറ  എ ഐ കാമറ പദ്ധതിക്ക് ക്ലീൻചിറ്റ്  എ ഐ കാമറ നിയമ ലംഘനങ്ങൾക്ക് പിഴ  എ ഐ കാമറ പിഴ ഈടാക്കാൻ തീരുമാനം  എ ഐ കാമറ പദ്ധതി അഴിമതി ആരോപണം  കെൽട്രോൺ  ഗതാഗത നിയമ ലംഘനങ്ങൾ
എ ഐ കാമറ പദ്ധതി

By

Published : May 20, 2023, 11:26 AM IST

തിരുവനന്തപുരം : എ ഐ കാമറ പദ്ധതിയിലെ അഴിമതി ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ക്ലീൻചിറ്റ് നൽകിയ സാഹചര്യത്തിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ജൂൺ 5 മുതൽ പിഴ ഈടാക്കാൻ തീരുമാനം. നേരത്തെ ഇന്ന് (20-05-2023) മുതൽ പിഴ ഈടാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സമയം നീട്ടുകയായിരുന്നു.

നിലവിൽ നിർമിത ബുദ്ധി കാമറകൾ വഴി പ്രതിദിനം രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് കണ്ടെത്തുന്നത്. ഇത്തരത്തിൽ കണ്ടെത്തുന്ന രണ്ട് ലക്ഷം നിയമ ലംഘനങ്ങൾക്കും പിഴ ഈടാക്കും. ഇതിനാവശ്യമായ കൂടുതൽ ജീവനക്കാരെ അതാത് കൺട്രോൾ റൂമുകളിൽ നിയോഗിക്കാൻ ഗതാഗത വകുപ്പ് കെൽട്രോണിന് നിർദേശം നൽകി. കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ പിഴ നോട്ടീസ് അയക്കും.

പിഴ നോട്ടീസ് അയക്കുന്നതിന് നിലവിൽ 146 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. 25000 പിഴ നോട്ടീസുകൾ മാത്രമാണ് ഇത്രയും ജീവനക്കാരെക്കൊണ്ട് അയക്കാൻ സാധിക്കുന്നത്. ഈ സാഹചര്യത്തിൽ 500 ജീവനക്കാരെയെങ്കിലും നിയമിക്കണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, പിഴ നോട്ടീസ് അയക്കുന്ന ചെലവിലടക്കം അന്തിമ ധാരണാപത്രത്തിൽ വ്യക്തത വരുത്തും. എ ഐ കാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ വസ്‌തുതകളുമായി ബന്ധമില്ലാത്തതാണെന്ന് വ്യവസായ മന്ത്രി പി രാജീവ് ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവാദങ്ങളെ കുറിച്ച് അന്വേഷണം നടത്തിയ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് റിപ്പോർട്ടിൽ കെൽട്രോണിനെ പൂർണമായും വെള്ളപൂശുകയും, ആരോപണം ഉണ്ടായ ഉപകരാറിനെ കുറിച്ച് പരാമർശിച്ചിട്ടുമില്ല.

കെൽട്രോൺ ടെണ്ടർ നടപടികൾ സിവിസി (സെൻട്രൽ വിജിലൻസ് കമ്മീഷൻ) മാർഗനിർദേശങ്ങൾ പാലിച്ചാണ് നടപ്പാക്കിയതെന്നും കെൽട്രോണിന് കരാർ കൈമാറിയത് ടെക്‌നിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിവാദങ്ങളുടെ നടുവിൽ എ ഐ കാമറ : 232 കോടി രൂപയുടെ എ ഐ കാമറ അഴിമതിയാണ് പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിച്ചത്. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിനെ മുന്‍നിര്‍ത്തി പ്രധാന കരാര്‍ നേടിയെടുത്ത ശേഷം ഉപകരാറുകള്‍ മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുള്ളവർക്ക് മറിച്ചുനല്‍കി എന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

എ ഐ കാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കവിഞ്ഞ ദിവസം തുറന്ന കത്ത് എഴുതിയിരുന്നു. മുഖ്യമന്ത്രിയുടെ മൗനം ആശ്ചര്യപ്പെടുത്തുന്നതാണെന്നായിരുന്നു കത്തിന്‍റെ തുടക്കം. കത്തില്‍ ദുരാരോപണങ്ങളാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി തടിതപ്പാനാണ് നോക്കിയതെന്നും ആരോപണമുണ്ട്.

മുഖ്യന്ത്രി മുൻപെങ്ങും ഇത്തരത്തില്‍ പ്രതികരിച്ച് കണ്ടിട്ടില്ലെന്നും പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നും കെട്ടിച്ചമയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. സര്‍ക്കാരും കെല്‍ട്രോണും പൊതുജനങ്ങളില്‍ നിന്നും ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ച രേഖകള്‍ മാത്രമാണ് പൊതുജനമധ്യത്തില്‍ കൊണ്ടുവന്നത്. മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ മനസില്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പ്രസ്‌താവന ഭരണ വര്‍ഗത്തിന്‍റെ ധാര്‍ഷ്ട്യത്തിന്‍റെയും പൊതു സമൂഹത്തിനോടുള്ള പുച്ഛത്തിന്‍റെയും തെളിവാണെന്നും കത്തിൽ രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തിരുന്നു.

Also read :'ശരിക്കും ക്യാമറ എ ഐ തന്നെയാണോ? ഇത് കേരളം കണ്ട ഏറ്റവും വലിയ കൊള്ള'; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്

ABOUT THE AUTHOR

...view details