കേരളം

kerala

ETV Bharat / state

'എഐ ക്യാമറ വിവാദങ്ങൾ വസ്‌തുതകളുമായി ബന്ധമില്ലാത്തത്, പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കും': പി രാജീവ് - കെൽട്രോൺ

എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതോടെയാണ് ഇതില്‍ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം ആരംഭിച്ചത്

AI Camera Controversies  AI Camera  Minister P Rajeev  P Rajeev  controversies over AI Camera project is baseless  Principal secretary Report  എഐ ക്യാമറ വിവാദങ്ങൾ വസ്‌തുതകളുമായി ബന്ധമില്ലാത്തത്  എഐ ക്യാമറ വിവാദങ്ങൾ  എഐ ക്യാമറ  പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്  റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കും  പി രാജീവ്  വ്യവസായ വകുപ്പ്  കെൽട്രോൺ  എസ്ആർഐടി
എഐ ക്യാമറ വിവാദങ്ങൾ വസ്‌തുതകളുമായി ബന്ധമില്ലാത്തത് : പി.രാജീവ്

By

Published : May 19, 2023, 6:19 PM IST

പി.രാജീവ് മാധ്യമങ്ങളോട് പ്രതികരിക്കുന്നു

തിരുവനന്തപുരം:എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ വസ്‌തുതകളുമായി ബന്ധമില്ലാത്തതാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വിവാദങ്ങളെ കുറിച്ച് അന്വേഷണം നടത്തിയ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് റിപ്പോർട്ട് സമർപ്പിച്ചതായും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം കെൽട്രോണിനെ പൂർണമായും വെള്ളപൂശുന്ന റിപ്പോർട്ടാണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ചിട്ടുള്ളത്.

റിപ്പോര്‍ട്ട് എത്തുന്നത് ഇങ്ങനെ:പദ്ധതി സംബന്ധിച്ചുള്ള വിശദാംശങ്ങൾ, ഇതിൽ കെൽട്രോണിന്‍റെ റോൾ എന്താണ്, ആ റോൾ എങ്ങനെ കെൽട്രോൺ നിർവഹിച്ചു, ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങളിൽ കുറവുണ്ടായിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. എന്നാൽ ഉയർന്നുവന്ന വിവാദങ്ങൾ യഥാർഥത്തിൽ വസ്‌തുതകളുമായി ബന്ധമില്ലാത്തതാണെന്നാണ് വ്യക്തമാകുന്നത്. കെൽട്രോൺ ടെണ്ടർ നടപടികൾ സിവിസി (സെൻട്രൽ വിജിലൻസ് കമ്മീഷൻ) മാർഗനിർദേശങ്ങൾ പാലിച്ചാണ് നടപ്പാക്കിയത്.

Also read: എഐ ക്യാമറ വിവാദത്തിൽ പിടിവിടാതെ പ്രതിപക്ഷം ; കഥകൾ കൂടുതൽ പുറത്തുവന്നാൽ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്ന് വി.ഡി സതീശൻ

റിപ്പോര്‍ട്ടില്‍ കരാറും ഉപകരാറും:ഉപകരാറിനെപ്പറ്റി കരാറില്‍ പറഞ്ഞത് തെറ്റാണ്. ഉപകരാര്‍ ആര്‍ക്കാണെന്ന് പറയേണ്ടതില്ല. ഡാറ്റ സുരക്ഷ, ഡാറ്റ ഇൻഡഗ്രിറ്റി, ഫെസിലിറ്റി മാനേജ്മെന്‍റ്‌, ഉപകരണങ്ങളുടെ കോൺഫിഗറേഷൻ എന്നിവ ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും ഉപകരാർ അനുവദനീയമാണെന്നും ഈ മാനദണ്ഡങ്ങൾ പാലിച്ചാണ് കെൽട്രോൺ ടെൻഡർ നടപടികൾ പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു. കെൽട്രോണിന് കരാർ കൈമാറിയത് ടെക്‌നിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല കെൽട്രോണിനെ സംരക്ഷിക്കുന്ന നടപടികൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

നടപടിക്രമങ്ങള്‍ വിശദീകരിച്ച്:സിഡബ്ല്യുസി മാനദണ്ഡ പ്രകാരമാണ് സേഫ് കേരള പദ്ധതിക്കുള്ള ടെണ്ടർ നടപടികൾ നടത്തിയത്. കെൽട്രോണും എസ്ആർഐടിയും തമ്മിലാണ് കരാർ. അതിൽ ഉപകരാറുകാരുടെ പേര് പരാമർശിക്കേണ്ട കാര്യമില്ല. കെൽട്രോൺ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാഹ്യ ഏജൻസികളുമായി കരാറിലേര്‍പ്പെടുന്നതിനുള്ള അധികാരമുണ്ടെന്നും വരും കാലങ്ങളിൽ ഇതുപോലുള്ള പദ്ധതികൾ നടത്തുമ്പോൾ ഉന്നതാധികാര സമിതിക്ക് രൂപം നൽകുന്നത് ഗുണകരമാകുമെന്ന ശുപാര്‍ശയും അന്വേഷണ റിപ്പോർട്ടിലുണ്ട്. അതേസമയം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ നടപടികൾക്ക് ശേഷം പ്രസിദ്ധീകരിക്കും.

ചോദ്യങ്ങളും അതിനുള്ള മറുപടികളും:കരാർ നൽകിയതിൽ തകരാർ ഉണ്ടെന്നറിയിച്ച് സർക്കാരിനെ ആരും സമീപിച്ചിട്ടില്ലെന്നാണ് മന്ത്രി ഉന്നയിക്കുന്ന വാദം. എന്നാൽ എഐ ക്യാമറ പദ്ധതി സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി അൽഹിന്ദ് എന്ന കമ്പനി രംഗത്ത് വന്നതിനെകുറിച്ചുള്ള ചോദ്യത്തിന് മന്ത്രിയുടെ പ്രതികരണം എന്തുകൊണ്ടാണ് ഒരു കമ്പനിയും കോടതിയെ സമീപിച്ചില്ല എന്നായിരുന്നു. ഭാവിയിൽ കെൽട്രോണിൻ്റെ പേര് ഉപകരാറുകാർ അനാവശ്യമായി വലിച്ചിഴക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ പ്രസാദിയോ എന്ന കമ്പനിയെ സഹായിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read: 'എഐ ക്യാമറ പദ്ധതി സർക്കാർ തോന്നിയതുപോലെ അല്ല നടപ്പാക്കിയത്'; ചെന്നിത്തലക്കും സതീശനുമുള്ള മറുപടി എണ്ണിപ്പറഞ്ഞ് എംവി ഗോവിന്ദന്‍

ABOUT THE AUTHOR

...view details