തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിൻ്റെ പുലിമുട്ട് നിർമാണം വേഗത്തിലാക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. പാറയുടെ ലഭ്യത തുറമുഖ നിർമാണത്തെ ബാധിക്കില്ല. പാറയുടെ ലഭ്യത ഇരട്ടിയാക്കും.
വിഴിഞ്ഞം തുറമുഖം: പുലിമുട്ട് നിര്‍മാണം വേഗത്തിലാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ - pulimuttu
പാറയുടെ ലഭ്യതക്കുറവ് നിര്‍മാണ പ്രവര്‍ത്തികളെ ബാധിക്കില്ലെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയില്‍ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖം
ഇതിനായുള്ള നടപടികൾ തുറമുഖ നിർമാതാക്കളായ അദാനി ഗ്രൂപ്പ് സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പ്രതിദിനം 15,000 ടൺ ആണ് വേണ്ടത്. ഈ വർഷത്തെ പുലിമുട്ട് നിർമ്മാണത്തിന് വേണ്ട പാറ ലഭ്യമാണ്.
കൂടുതൽ പാറ കൊണ്ടുവരാൻ ബാർജുകളുടെ എണ്ണം വർധിപ്പിച്ചതായും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്തെ ചെറുതുറമുഖങ്ങളുടെ വികസനത്തിന് വിഴിഞ്ഞം തുറമുഖം വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Last Updated : Dec 9, 2022, 2:23 PM IST