തിരുവനന്തപുരം :ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യം ചെയ്‌ത ഏജീസ് ഓഫിസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. തിരുവനന്തപുരം നഗരത്തിൽ പേട്ടയ്ക്ക് സമീപം ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു.
ഏജീസ് ഓഫിസിലെ സീനിയർ അക്കൗണ്ടന്‍റും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ ജസ്വന്ത് എന്നിവർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.
കുടുംബസമേതം നടക്കാനിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ ബൈക്കിൽ എത്തിയവരാണ് ആക്രമണം നടത്തിയത്. അക്രമിസംഘം ഉദ്യോഗസ്ഥരുടെ ഭാര്യമാരെ റോഡിൽ വച്ച് കടന്നുപിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.