തിരുവനന്തപുരം: വി.കെ. ബീനാകുമാരിയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായി നിയമിച്ചു. മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയുടേതാണ് തീരുമാനം. മനുഷ്യാവകാശ സംരക്ഷണ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് മൂന്നു വർഷത്തേക്കാണ് നിയമനം. കമ്മീഷൻ അംഗമായിരുന്ന കെ.മോഹൻകുമാർ രാജിവച്ച ഒഴിവിലാണ് നിയമനം.
വി.കെ. ബീനാകുമാരി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം - അഭിഭാഷക വി.കെ. ബീനാകുമാരി
മനുഷ്യാവകാശ സംരക്ഷണ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് മൂന്നു വർഷത്തേക്കാണ് നിയമനം.
തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്നും നിയമബിരുദവും കൊച്ചി സർവകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദാനന്തര ബിരുദവുമുള്ള അഡ്വ. ബീനാകുമാരി നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്‍റായാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. തുടർന്ന് നികുതി വകുപ്പിൽ അസിസ്റ്റന്‍റ് കമ്മീഷണറായും ജോയിന്‍റ് കമ്മീഷണറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
ടാക്‌സ് ട്രൈബ്യൂണൽ അംഗമായും എറണാകുളം ജില്ലാ ഉപഭോക്‌ത്യ തർക്ക പരിഹാര ഫോറം അംഗമായും അഞ്ച് വർഷം വി.കെ. ബീനാകുമാരി പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് പൊലീസ്, ജയിൽ പരിഷ്ക്കരണ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഹോക്കി താരം കൂടിയായിരുന്നു വി.കെ ബീനാകുമാരി.