അഡ്വ. സുരേഷ് കുമാർ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും - kerala news
26 സീറ്റുകളുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 20 സീറ്റുകളാണ് ഇടതു മുന്നണിക്കുള്ളത്.
തിരുവനന്തപുരം:അഡ്വക്കേറ്റ് സുരേഷ് കുമാർ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാകും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മലയിൻകീഴ് ഡിവിഷനിൽ നിന്നുള്ള സിപിഎം അംഗമാണ് സുരേഷ് കുമാർ. സിപിഐയിലെ അഡ്വക്കറ്റ് ഷൈലജ ബീഗം വൈസ് പ്രസിഡൻ്റാകും. ഇന്ന് രാവിലെ 11 മണിക്കാണ് പ്രസിഡന്‍റ് ,വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുക. 26 സീറ്റുകളുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 20 സീറ്റുകളാണ് ഇടതു മുന്നണിക്കുള്ളത്. യുഡിഎഫിന് ആറ് സീറ്റുകൾ മാത്രമാണ് ഉള്ളത്. തിരുവനന്തപുരം ജില്ലയിലെ 73 പഞ്ചായത്തുകളിലേക്കും ഇന്ന് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും.