തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി അഡ്വ ഡി. സുരേഷ് കുമാർ ചുമതലയേറ്റു. സിപിഎം പ്രതിനിധിയായ സുരേഷ് കുമാർ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേ സമയം യുഡിഎഫ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ജില്ലാ പഞ്ചായത്തിലെ മലയിൻകീഴ് ഡിവിഷനിൽ നിന്നാണ് സുരേഷ് കുമാർ വിജയിച്ചത്. ജില്ലാ കലക്ടർ നവജ്യോത് ഖോസ സത്യവാചകം ചൊല്ലിക്കൊടുത്തു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി അഡ്വ. ഡി സുരേഷ് കുമാർ ചുമതലയേറ്റു - District Panchayat President
യുഡിഎഫ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി അഡ്വ. ഡി സുരേഷ് കുമാർ ചുമതലയേറ്റു
26 അംഗ ജില്ലാ പഞ്ചായത്തിൽ 20 അംഗങ്ങളാണ് ഇടതുമുന്നണിക്കുള്ളത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കും. സിപിഐയിലെ അഡ്വക്കേറ്റ് ഷൈലജ ബീഗം വൈസ് പ്രസിഡൻ്റാകും. എംഎൽഎ വി കെ പ്രശാന്ത്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി കെ മധു തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
Last Updated : Dec 30, 2020, 12:29 PM IST