കേരളം

kerala

ETV Bharat / state

Adoption Row | അമ്മപ്പോരാട്ട വിജയം ; അനുപമക്കൈകളില്‍ കുഞ്ഞ് - Anupama'S Missing Child Case

Adoption Row | തിരുവനന്തപുരം കുടുംബ കോടതിയില്‍ ജഡ്‌ജിയുടെ ചേംബറില്‍വച്ചാണ് കുഞ്ഞിനെ അനുപമയ്‌ക്ക് കൈമാറിയത്

anupama case  anupama baby  court order  anupama baby case  adoption controversy  Adoption Row  അനുപമയ്‌ക്ക് കുഞ്ഞിനെ കൈമാറി  അനുപമ എസ് ചന്ദ്രന്‍
Adoption Row | ദത്ത് വിവാദം: അനുപമയ്‌ക്ക് കുഞ്ഞിനെ കൈമാറി

By

Published : Nov 24, 2021, 4:30 PM IST

Updated : Nov 24, 2021, 5:18 PM IST

തിരുവനന്തപുരം : അമ്മയറിയാതെ ദത്തു നൽകിയ കേസിൽ കുടുംബ കോടതിയുടെ ഇടപെടലിൽ കുഞ്ഞ് അനുപമയുടെ കരങ്ങളിൽ. ഉച്ചയോടെ വഞ്ചിയൂര്‍ കുടുംബ കോടതിലെത്തിച്ച കുഞ്ഞിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം അമ്മയ്ക്ക് കൈമാറുകയായിരുന്നു. ശിശുക്ഷേമസമിതി ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ ജഡ്‌ജിയുടെ ചേംബറിൽ വച്ചാണ് പെറ്റമ്മയായ അനുപമയ്ക്ക് കൈമാറിയത്.

ഡോക്‌ടറെ നേരിട്ട് ചേംബറിലേക്ക് വിളിപ്പിച്ച് വൈദ്യപരിശോധന നടത്തിയതും അസാധാരണ സംഭവമായിരുന്നു. കുഞ്ഞിനെ അമ്മയ്ക്ക് നൽകിക്കൊണ്ട് ജഡ്‌ജി ബിജുമേനോൻ ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. കോടതി നടപടികൾക്ക് മുന്നോടിയായി സിഡബ്ല്യുസി അധ്യക്ഷയും കോടതിയിലെത്തി.

Adoption Row | അമ്മപ്പോരാട്ട വിജയം ; അനുപമക്കൈകളില്‍ കുഞ്ഞ്

also read: Mofiya's Suicide | ആരോപണ വിധേയനായ സി.ഐ ഇപ്പോഴും ചുമതലയില്‍, പ്രതിഷേധം ശക്തം

കുഞ്ഞിന്‍റെ മാതാപിതാക്കള്‍ അനുപമയും അജിത്തുമാണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിക്കപ്പെട്ടതോടെയാണ് കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായത്. കേസ് 30ന് പരിഗണിക്കാനിരിക്കെ കുഞ്ഞിനെ നേരത്തെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അനുപമ ഹർജി സമർപ്പിക്കുകയും ചെയ്‌തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് നടപടി.

Last Updated : Nov 24, 2021, 5:18 PM IST

ABOUT THE AUTHOR

...view details