തിരുവനന്തപുരം :അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവ് പി.എസ് ജയചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകൾ ജാമ്യം കിട്ടുന്നവയാണ്. അതിനാല്‍ പ്രതിക്ക് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് ജാമ്യം നേടാവുന്നതാണ്. ഇതുകാരണം മുൻകൂർ ജാമ്യ അപേക്ഷയുടെ ആവശ്യമില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടി.
തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് കോടതി ജഡ്‌ജി ജയവന്ത് എല്ലിന്‍റേതാണ് ഉത്തരവ്. കുഞ്ഞിനെ ദത്ത് നൽകിയത് നാട്ടുനടപ്പ് അനുസരിച്ചായിരുന്നു. ഉത്തരേന്ത്യൻ സംസ്‌കാരമല്ല കേരളത്തിലുള്ളത്. അവിവാഹിതയായ മൂത്ത മകളുടെയും അനുപമയുടെയും കുഞ്ഞിന്‍റയും ഭാവിയെ കരുതിയാണ് അവളുടെ അനുവാദത്തോടെ ശിശുക്ഷേമ സമിതിയില്‍ ഏൽപ്പിച്ചത്. ഇങ്ങനെയായിരുന്നു അനുപമയുടെ പിതാവിന്‍റെ വാദങ്ങള്‍.
Also Read: Adoption Row| ഷിജുഖാനെതിരെയുള്ള പാര്‍ട്ടി നടപടി വിശദീകരിച്ച് ആനാവൂര്‍ നാഗപ്പൻ