കേരളം

kerala

ETV Bharat / state

സർക്കാരിൻ്റെ ഭാഷാ നയം പിഎസ്‌സി നടപ്പാക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ

വിഷയത്തിൽ സർക്കാരിൻ്റെ അയഞ്ഞ സമീപനം അവസാനിപ്പിക്കണമെന്നും പരീക്ഷ മലയാളത്തിലും നടത്തുമെന്ന് സർക്കാർ ഉത്തരവിറക്കണമെന്നും അടൂർ പറഞ്ഞു.

സർക്കാരിൻ്റെ ഭാഷാ നയം പിഎസ്‌സി നടപ്പാക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ

By

Published : Nov 25, 2019, 1:42 PM IST

Updated : Nov 25, 2019, 2:35 PM IST

തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ ഭാഷാ നയം നടപ്പാക്കാൻ പിഎസ്‌സി തയ്യാറാകണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കെ എ എസ് പരീക്ഷ മലയാളത്തിൽ കൂടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ പി എസ് സി ആസ്ഥാനത്ത് നടത്തിയ വിളക്കേന്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ സർക്കാരിൻ്റെ അയഞ്ഞ സമീപനം അവസാനിപ്പിക്കണമെന്നും പരീക്ഷ മലയാളത്തിലും നടത്തുമെന്ന് സർക്കാർ ഉത്തരവിറക്കണമെന്നും അടൂർ പറഞ്ഞു.

സർക്കാരിൻ്റെ ഭാഷാ നയം പിഎസ്‌സി നടപ്പാക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ
Last Updated : Nov 25, 2019, 2:35 PM IST

ABOUT THE AUTHOR

...view details