കേരളം

kerala

ETV Bharat / state

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജി വച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ - k r narayanan institute

മാധ്യമങ്ങളടക്കം വിദ്യാര്‍ത്ഥികള്‍ പറയുന്നത് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആടിനെ പേപ്പട്ടിയാകുന്ന രീതിയിലാണ് മാധ്യമങ്ങള്‍ വിഷയത്തെ സമീപിച്ചതെന്നും അടൂര്‍ ഗോപാലകൃഷ്‌ണൻ ആരോപിച്ചു.

Etv Bharat
Etv Bharat

By

Published : Jan 31, 2023, 12:55 PM IST

തിരുവനന്തപുരം:കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജി വച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. രാജിവച്ച ഡയറക്ടര്‍ ശങ്കര്‍ മോഹനെ പൂര്‍ണ്ണമായും പിന്തുണച്ച ശേഷമാണ് അടൂര്‍ രാജി പ്രഖ്യപിച്ചത്. ജാതി വിവേചനമടക്കം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരുമടക്കം ഉന്നയിച്ച് ആരോപണങ്ങള്‍ തെറ്റാണെന്ന് അടൂര്‍ വ്യക്തമാക്കി.

അനാവശ്യ സമരം:ശങ്കര്‍ മോഹനെ പോലൊരു വ്യക്തിയെ ക്ഷണിച്ചു വരുത്തി അപമാനിക്കുകയാണ് ചെയിതിരിക്കുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം ഒരു മുന്നറിയിപ്പുമില്ലാതെ അനാവശ്യ സമരമാണ് നടത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരെ അന്വേഷണം വേണമെന്നും അടൂര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മാധ്യമങ്ങൾക്കും വിമർശനം: മാധ്യമങ്ങളടക്കം വിദ്യാര്‍ത്ഥികള്‍ പറയുന്നത് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആടിനെ പേപ്പട്ടിയാകുന്ന രീതിയിലാണ് മാധ്യമങ്ങള്‍ വിഷയത്തെ സമീപിച്ചതെന്നും അടൂര്‍ ആരോപിച്ചു. ജീവനക്കാരെ ജാതിപരമായി അധിക്ഷേപിച്ചുവെന്നു പറയുന്നത് ശരിയല്ല.

ദലിത് വിഭാഗത്തില്‍ നിന്നുള്ള ആരും ക്ലീനിങ്ങ് ജോലിയിലില്ല. ഡയറക്ടറുടെ വീട്ടിലെ ശുചിമുറിയടക്കം കഴുകിച്ചുവെന്ന ആരോപണവും തെറ്റാണ്. സത്യാവസ്ഥ അന്വേഷിക്കാതെയാണ് എല്ലാ കോലാഹലങ്ങളും നടന്നത്. ഇത്തരമൊരു സ്ഥാപനത്തില്‍ തുടരാന്‍ താലപ്പര്യമില്ലെന്നും അടൂര്‍ പറഞ്ഞു.

ശങ്കര്‍മോഹനെയും തന്നെയും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സര്‍ക്കാര്‍ തലത്തിലടക്കം നിയോഗിച്ച കമ്മീഷന്‍ തങ്ങളുടെ വശം പരിശോധിക്കുകയോ തങ്ങളുടെ ഭാഗം കേള്‍ക്കാനോ തയാറായില്ല. സോഷ്യല്‍ മീഡിയയിലെ അടക്കം പ്രചരണമടക്കം വിശ്വാസത്തിലെടുത്താണ് കമ്മീഷന്‍ മുന്നോട്ട് പോകുന്നതെന്നാണ് അറിയുന്നത്. ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന ഉറച്ച് തീരുമാനത്തിന്‍റെ ഭാഗമായാണ് രാജിയെന്നും അടൂര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details