മാതൃഭാഷാ ദിനം ആചരിച്ചു - അടൂർ ഗോപാലകൃഷ്ണൻ.
മാതൃഭാഷയെ പുതുതലമുറയിലേക്ക് കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്
തിരുവനന്തപുരം: മാതൃഭാഷാ ദിനത്തിൽ കുരുന്നുകളെ ബസിന്‍റെ മലയാളത്തിലുള്ള ബോർഡ് വായിക്കാൻ പഠിപ്പിച്ച് അടൂർ ഗോപാലകൃഷ്ണൻ. മലയാളം പള്ളിക്കൂടത്തിന്‍റെ നേതൃത്വത്തിലാണ് മാതൃഭാഷാ ദിനത്തിൽ വ്യത്യസ്ഥമായ പരിപാടി സംഘടിപ്പിച്ചത്. മാതൃഭാഷയെ പുതുതലമുറയിലേക്ക് കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡിലായിരുന്നു പരിപാടി. സ്റ്റാന്‍ഡിലെ ഓരോ ബസിന് മുന്നിലും എത്തി അടൂർ ഗോപാലകൃഷണനും മലയാളം പള്ളിക്കൂടത്തിലെ അധ്യാപകരും കുരുന്നുകൾക്ക് ബോർഡുകൾ വായിച്ചു നൽകി. കുട്ടികൾ ഏറ്റ് ചൊല്ലി. സ്റ്റാന്‍ഡില്‍ ഒത്തുകൂടിയ കുട്ടികൾ മാതൃഭാഷ പ്രതിജ്ഞയും കവിതകളും ചൊല്ലി.