കേരളം

kerala

ETV Bharat / state

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവുമോ? നിര്‍ണായക യോഗം ഇന്ന് - Decision to admit devotees to temples

നിലവില്‍ ഒരേ സമയം 15 പേര്‍ക്കുമാത്രമാണ് ക്ഷേത്രങ്ങളില്‍ പ്രവേശനാനുമതി. ഇത് 50 ആക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്

ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതിൽ തീരുമാനം  ഭക്തരെ പ്രവേശിപ്പിക്കുന്നതിൽ തീരുമാനം  ദേവസ്വം മന്ത്രി വിളിച്ച യോഗം ഇന്ന്‌  ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍  ദേവസ്വം പ്രസിഡന്‍റുമാരുടെ യോഗം  Devaswom Minister  k radhakrishnan  Decision to admit devotees to temples  meeting called by the Devaswom Minister today
ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതിൽ തീരുമാനം; ദേവസ്വം മന്ത്രി വിളിച്ച യോഗം ഇന്ന്‌

By

Published : Jul 13, 2021, 11:48 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ തീരുമാനിക്കാന്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ദേവസ്വം പ്രസിഡന്‍റുമാരുടെ യോഗം വിളിച്ചു. കാറ്റഗറി തിരിച്ച് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനത്തിന് കൂടുതല്‍ ഇളവുകള്‍ വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് യോഗം.

also read:പ്രവാസിയെ തട്ടിക്കൊണ്ട് പോയതായി പരാതി;പിന്നിൽ കൊടുവള്ളി സംഘമെന്ന്‌ സൂചന

നിലവില്‍ ഒരേ സമയം 15 പേര്‍ക്കുമാത്രമാണ് ക്ഷേത്രങ്ങളില്‍ പ്രവേശനാനുമതി. ഇത് 50 ആക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യമാണ് മന്ത്രി ദേവസ്വം പ്രസിഡന്‍റുമാരുമായി ചര്‍ച്ച ചെയ്യുന്നത്.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍, കൂടല്‍ മാണിക്യം ദേവസ്വം പ്രസിഡന്‍റുമാര്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കും. ലോക്ക്‌ഡൗൺ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡുകള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും യോഗത്തില്‍ ദേവസ്വം പ്രസിഡന്‍റുമാര്‍ ഉന്നയിക്കും.

ABOUT THE AUTHOR

...view details