തിരുവനന്തപുരം : സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കുന്നതിന് സർക്കാർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.
'വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം' ; അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി പ്രതിപക്ഷം - കേരള രാഷ്ട്രീയം
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ റോജി എം ജോണ്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി
വിലക്കയറ്റം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം
വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനങ്ങളുടെ ബുദ്ധിമുട്ടും ആശങ്കയും സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. പ്രതിപക്ഷത്തുനിന്നും റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.