തിരുവനന്തപുരം: ടൈപ്പ് വൺ ഡയബെറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷ സമയത്ത് അധികസമയം അനുവദിച്ചു നൽകുന്നത് സംബന്ധിച്ച് ഉത്തരവായി. സർക്കാർ ഡോക്‌ടർ നൽകുന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് വീതം പരിഹാരസമയമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ എസ്എസ്എൽസി ഹയർസെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷ മാർച്ച് ഒമ്പത് മുതലും, ഒന്ന് മുതൽ ഒമ്പത് വരെയുള്ള വിദ്യാർഥികളുടെ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെയുമാണ്.
ഡയബെറ്റിസ് ബാധിതരായ കുട്ടികൾക്ക് അധികസമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി; ലഭിക്കുക മണിക്കൂറിന് 20 മിനിറ്റ് അധികസമയം - എസ്എസ്എൽസി
ടൈപ്പ് വൺ ഡയബെറ്റിസ് ബാധിതരായ കുട്ടികൾക്ക് സര്‍ക്കാര്‍ ഡോക്‌ടറുടെ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് അധികസമയം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി
ഡയബെറ്റിസ് ബാധിതരായ കുട്ടികൾക്ക് അധികസമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി
2000ത്തിലധികം കേന്ദ്രങ്ങളിൽ നിന്നായി നാല് ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. രാവിലെ മുതൽ ഉച്ച വരെ ഹയർസെക്കൻഡറി എസ്എസ്എൽസി പരീക്ഷയും ഉച്ചയ്ക്ക് ശേഷം ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ പരീക്ഷയും നടക്കും. മുസ്‌ലിം കലണ്ടർ പിന്തുടരുന്ന സ്‌കൂളുകളിലും ഇതേ സമയക്രമം അനുസരിച്ചായിരിക്കും പരീക്ഷ നടക്കുക.
വെള്ളിയാഴ്‌ചകളിൽ 2.15 മുതലായിരിക്കും പരീക്ഷ നടത്തുക. പരീക്ഷകൾ കഴിഞ്ഞ് മാർച്ച് 31ന് സ്‌കൂളുകൾ മധ്യവേനലവധിക്കായി അടയ്‌ക്കും.