തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ആദ്യ ഘട്ടം ഡിസംബറിൽ പൂർത്തിയാകാനിരിക്കെ തുറമുഖ ജോലികൾ മന്ദഗതിയിലാണെന്ന് സൂചിപ്പിച്ചുകൊണ്ട് അദാനി ഗ്രൂപ്പ് സംസ്ഥാനന സർക്കാരിന് അവലോകന റിപ്പോർട്ട് നൽകി. പാറക്കല്ല് ക്ഷാമം രൂക്ഷമായിരിക്കെ പുലിമുട്ട് നിർമാണം മന്ദഗതിയിലാണ്. ഇതിൽ സഹായം വേണമെന്നും മത്സ്യത്തൊഴിലാളികളുടെ എതിർപ്പിൽ ഇടപെടണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.
വിഴിഞ്ഞത്ത് ജോലികൾ മന്ദഗതിയിൽ; സർക്കാരിന് അദാനി ഗ്രൂപ്പ് റിപ്പോർട്ട് നൽകി - Vizhinjam Port
പാറക്കല്ല് ക്ഷാമത്തിലും മത്സ്യത്തൊഴിലാളികളുടെ എതിർപ്പിലും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു
വിഴിഞ്ഞത്ത് ജോലികൾ മന്ദഗതിയിൽ;സർക്കാരിന് അദാനി ഗ്രൂപ്പ് റിപ്പോർട്ട് നൽകി
നിര്‍മാണത്തിന് ആവശ്യമായ കല്ല് കൊണ്ടു വരേണ്ടത് അദാനിയുടെ ചുമതലയാണെന്നാണ് സർക്കാർ നിലപാട്. നേരത്തെ മൂന്നു തവണ അദാനി ഗ്രൂപ്പ് കൂടുതൽ സമയം ആവശ്യപ്പെട്ട് സർക്കാരിന് കത്തെഴുതിയിരുന്നു. അതേസമയം നാലാമത്തെ കത്തിൽ അപേക്ഷ പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിക്ക് വിട്ടിരിക്കുകയാണ്. കരാർ അനുസരിച്ച് കാലതാമസത്തിന്‍റെ ഓരോ ദിവസത്തിനും ഒരു നിശ്ചിത തുക നൽകേണ്ട ബാധ്യത അദാനി ഗ്രൂപ്പിനുണ്ട്. 3100 മീറ്റർ പുലിമുട്ടിൽ 650 മീറ്ററാണ് ഇതുവരെ പൂർത്തിയാക്കിയത്.