തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ അദാനി ഗ്രൂപ്പ് തുടങ്ങാൻ പദ്ധതിയിട്ട ഡ്യൂട്ടി ഫ്രീ ഷോപ്പിന് പൂട്ടിട്ട് കസ്റ്റംസ്. രാജ്യാന്തര യാത്രക്കാരെ മുന്നിൽ കണ്ട് തുറക്കാൻ ഉദ്ദേശിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിന് കസ്റ്റംസ് ലൈസൻസ് നൽകിയേക്കില്ലെന്നാണ് സൂചന.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലെമിങ് വേ ഗ്രൂപ്പുമായി ചേർന്ന് സ്റ്റോർ തുറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടത്തിപ്പ് സമയത്ത് പ്ലസ് മാക്‌സ് സ്റ്റോറിൽ നിന്ന് ആറ് കോടി രൂപയുടെ മദ്യം പുറത്തേക്ക് കടത്തിയ കേസ് നിലവിലുണ്ട്. രാജ്യാന്തര യാത്രക്കാരുടെ പാസ്‌പോർട്ട് രേഖകൾ ഉപയോഗിച്ചായിരുന്നു തിരിമറി നടത്തിയത്.