തിരുവനന്തപുരം:വൈദ്യുതി വിതരണ മേഖലയിലെ പരാതി പരിഹാരത്തിനായി ജനകീയ വൈദ്യുതി അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി എം എം മണി. ജനുവരി 14 മുതൽ ഫെബ്രുവരി 4 വരെയാണ് അദാലത്ത് നടത്തുക. 12 സെക്ഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് നടത്തും. ഊർജ്ജ കേരള മിഷന്‍റെ ഭാഗമായ വൈദ്യുതി പദ്ധതിയുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വൈദ്യുതി വിതരണ മേഖലയിലെ പരാതികള്‍ പരിഹരിക്കാൻ അദാലത്ത് - തിരുവനന്തപുരം വാർത്തകൾ
ജനുവരി 14 മുതൽ ഫെബ്രുവരി നാല് വരെയാണ് അദാലത്ത് നടത്തുക.

വൈദ്യുതി വിതരണ മേഖലയിലെ പരാതികള്‍ പരിഹരിക്കാൻ അദാലത്ത്
ഊർജ്ജ കേരള മിഷൻ വഴിയുള്ള പദ്ധതികളുടെ പൂർത്തീകരണത്തിന് സാധനലഭ്യതയും സാമ്പത്തിക ലഭ്യതയും ഉറപ്പാക്കുമെന്നും, പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എൻ.എസ് പിള്ള പറഞ്ഞു.