തിരുവനന്തപുരം : മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി ആര്‍ സുബ്ബലക്ഷ്‌മി അന്തരിച്ചു (Malayalam Actress R Subbalakshmi Passed Away). 87 വയസായിരുന്നു. ഇന്ന് രാത്രി 8.40 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നടി താര കല്യാണിന്‍റെ അമ്മയാണ്.
മലയാള സിനിമയിലെ മുത്തശ്ശി നടി ആര്‍ സുബ്ബലക്ഷ്‌മി അന്തരിച്ചു
Actress Subbalakshmi Passed Away : മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിലൂടെയാണ് സുബ്ബലക്ഷ്‌മി ശ്രദ്ധേയയായത്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Published : Nov 30, 2023, 10:34 PM IST
മികച്ച സംഗീതജ്ഞയും നർത്തകിയുമായിരുന്ന സുബ്ബലക്ഷ്‌മി കുട്ടിക്കാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയിലൂടെ കലാ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിത കമ്പോസറായിരുന്നു.
കല്യാണരാമൻ, നന്ദനം, തിളക്കം, പാണ്ടിപ്പട തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ സുബ്ബലക്ഷ്‌മി വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിലൂടെയാണ് അവർ ശ്രദ്ധേയയായത്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായും പിന്നണി ഗായികയായും സുബ്ബലക്ഷ്‌മി പ്രവർത്തിച്ചിട്ടുണ്ട്.