കേരളം

kerala

ETV Bharat / state

സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമെന്ന് ദേശാഭിമാനി മുഖപ്രസംഗം - Actress attack case

എൽഡിഎഫ് സർക്കാർ അല്ലായിരുന്നുവെങ്കിൽ ദിലീപിനെ ഒരിക്കലും അറസ്റ്റ് ചെയ്യുമായിരുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു

ദേശാഭിമാനി മുഖപ്രസംഗം  നടിയെ അക്രമിച്ച കേസ്  Actress attack case  dheshabhimani editorial
സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് ദേശാഭിമാനി മുഖപ്രസംഗം

By

Published : May 26, 2022, 10:50 AM IST

തിരുവനന്തപുരം: സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കി സിപിഎം മുഖപത്രം ദേശാഭിമാനി. അക്രമിക്കപ്പെട്ട നടിയെ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും കൈവിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പാര്‍ട്ടി പത്രം ചൂണ്ടിക്കാണിക്കുന്നു. വിസ്‌മയ, ഉത്ര, ജിഷ എന്നിലര്‍ക്ക് ലഭിച്ച നീതി അതിജീവിതയ്ക്കും ലഭിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം

കേസ് അന്വേഷണത്തിൽ പൊലീസിന് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽ‌കി. എൽഡിഎഫ് സർക്കാർ അല്ലായിരുന്നുവെങ്കിൽ ദിലീപിനെ ഒരിക്കലും അറസ്റ്റ് ചെയ്യുമായിരുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങൾ അനാവശ്യമെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ അതിജീവിത ഇന്ന് (26 മെയ് 2022) മുഖ്യമന്ത്രിയെ കണ്ടു. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ടെത്തി മുഖ്യമന്ത്രിയെ കാണ്ടത്. ഭാഗ്യലക്ഷ്‌മിയും നടിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയിരുന്നു.

ABOUT THE AUTHOR

...view details