തിരുവനന്തപുരം:ലോക ടൂറിസം ദിനത്തിൽ കൊവിഡിൽ തകർന്ന കേരള ടൂറിസത്തിനെ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സൂപ്പർതാരം മോഹൻലാലും.
സംസ്ഥാനത്തിന്‍റെ ഓരോ ജില്ലകളിലും വ്യത്യസ്‌ത ഭക്ഷണ സംസ്‌കാരമാണുള്ളത്. ഭക്ഷണ ടൂറിസം, മെഡിക്കൽ ടൂറിസം എന്നീ ആശയങ്ങളെ കുറിച്ച് സൂപ്പർതാരം സംസാരിച്ചു. ജലഗതാഗത സാധ്യത ഉപയോഗപ്പെടുത്താവുന്ന സംസ്ഥാനമാണ് കേരളമെന്നും നടൻ വ്യക്തമാക്കി.