തിരുവനന്തപുരം : നടൻ കൊച്ചുപ്രേമൻ ഇനി ദീപ്‌തമായ ഓർമ. ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. സിനിമ, സീരിയൽ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.
രാവിലെ 11 മണി മുതൽ 12 വരെ ഭാരത് ഭവനിൽ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം ആയിരുന്നു സംസ്‌കാരം. സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ് അടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. സീരിയൽ രംഗത്തെ പ്രമുഖരും കൊച്ചുപ്രേമന് ആദരാഞ്ജലികള്‍ അർപ്പിച്ചു.