കേരളം

kerala

ETV Bharat / state

കൊച്ചിയിലെ വെള്ളക്കെട്ട്: മാര്‍ച്ച് 30നകം ശാശ്വത പരിഹാരമെന്ന് മന്ത്രി എ.സി.മൊയ്‌തീന്‍ - കൊച്ചി വെള്ളക്കെട്ട്

വെള്ളക്കെട്ട് പരിഹരിക്കുന്നതിന്‍റെ ഭാഗമായി നഗരത്തിലെ കനാലുകളും ഓടകളും വൃത്തിയാക്കും. വെള്ളക്കെട്ട് പരിഹാരപ്രവര്‍ത്തനങ്ങളോട് കൊച്ചി നഗരസഭ ക്രിയാത്മകമായി പ്രതികരിക്കണമെന്നും മന്ത്രി എ.സി.മൊയ്‌തീന്‍ നിയമസഭയില്‍ പറഞ്ഞു.

കൊച്ചിയിലെ വെള്ളക്കെട്ട്: മാര്‍ച്ച് 30നകം ശാശ്വത പരിഹാരമെന്ന് മന്ത്രി എ.സി.മൊയ്‌തീന്‍

By

Published : Oct 31, 2019, 9:05 PM IST

തിരുവനന്തപുരം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് മാര്‍ച്ച് 30നകം ശാശ്വത പരിഹാരമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്‌തീന്‍. അമൃത് പദ്ധതി പ്രകാരം ഇതിന് 16 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വെള്ളക്കെട്ട് പരിഹരിക്കുന്നതിന്‍റെ ഭാഗമായി നഗരത്തിലെ കനാലുകളും ഓടകളും വൃത്തിയാക്കും. വെള്ളക്കെട്ട് പരിഹാരപ്രവര്‍ത്തനങ്ങളോട് കൊച്ചി നഗരസഭ ക്രിയാത്മകമായി പ്രതികരിക്കണമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കൊച്ചിയിലെ വെള്ളക്കെട്ട്: മാര്‍ച്ച് 30നകം ശാശ്വത പരിഹാരമെന്ന് മന്ത്രി എ.സി.മൊയ്‌തീന്‍

എന്നാല്‍ വെള്ളക്കെട്ടിന് കാരണം നഗരസഭയുടെ പിടിപ്പുകേടാണെന്ന് ഇതുസംബന്ധിച്ച ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിച്ച ജോണ്‍ ഫെര്‍ണാണ്ടസ് കുറ്റപ്പെടുത്തി. അതേസമയം ഇതിന്‍റെ ഉത്തരവാദിത്തം പൂര്‍ണമായി നഗരസഭയുടെ ചുമലില്‍ കെട്ടിവയ്ക്കുന്നതിന് പകരം തിരുവനന്തപുരത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയ്ക്ക് സമാനമായ പദ്ധതി കൊച്ചിയില്‍ നടപ്പാക്കണമെന്ന് എറണാകുളം എംഎല്‍എ ടി.ജെ.വിനോദ് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details