തിരുവനന്തപുരം :മത്സ്യഫെഡിൻ്റെ മത്സ്യ വിപണന സംവിധാനമായ അന്തിപ്പച്ചയിൽ ക്രമക്കേട് നടന്നു വെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. കൊല്ലം സിപിസിയിലാണ് ക്രമക്കേട് നടന്നതെന്ന് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. 90 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മത്സ്യഫെഡ് ക്രമക്കേട് ; മാനേജർക്ക് സസ്‌പെൻഷൻ, നാല് പേരെ പിരിച്ചുവിട്ടു - മത്സ്യഫെഡ് ക്രമക്കേട് അന്വേഷണം
90 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു
മത്സ്യഫെഡ് ക്രമക്കേട് ; നടപടി സ്വീകരിച്ചെന്ന് മന്ത്രി സജി ചെറിയാൻ
ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട ഉടനെതന്നെ പ്രാഥമിക അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്‌തു. മാനേജർ ചുമതല വഹിച്ചിരുന്ന ലിസി അഗസ്റ്റിനെ സസ്പെൻഡ് ചെയ്‌തു. താൽക്കാലിക ജീവനക്കാരൻ എം മഹേഷിനെയും രണ്ട് കരാർ ജീവനക്കാരെയും ഒരു ദിവസവേതന ജീവനക്കാരനെയും പിരിച്ചുവിട്ടു.
ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്‌തിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.