കേരളം

kerala

ETV Bharat / state

കലാമേളയ്ക്കായി പണ പിരിവ്, പ്രധാനാധ്യാപകയ്‌ക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം

Action against school headmistress: വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശപ്രകാരമാണ് പിരിവ് എന്ന് പ്രധാന അധ്യാപികയുടെ സർക്കുലര്‍. ഇത് വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നതും തെറ്റിദ്ധാരണാജനകവുമാണ്. നടപടിയുണ്ടാകുമെന്ന് മന്ത്രി

headmistress  Action against school headmistress  collecting money  school headmistress collecting money  collecting money from students  പണ പിരിവ്  പ്രധാനാധ്യാപകയ്‌ക്കെതിരെ നടപടി  വിദ്യാഭ്യാസ മന്ത്രി  Education Minister  V Sivankutty  Department of Public Education
Action against school headmistress

By ETV Bharat Kerala Team

Published : Dec 1, 2023, 10:12 PM IST

തിരുവനന്തപുരം : കോഴിക്കോട് പേരാമ്പ്രയിൽ റവന്യൂ ജില്ല കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയിഡഡ് സ്‌കൂൾ പ്രധാനാധ്യാപകയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ സ്‌കൂൾ മാനേജർക്ക് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് (Action against school headmistress). പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ (V Sivankutty) നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് നടപടി. അൺ എയിഡഡ് സ്ഥാപനം ആയതിനാൽ സർക്കാരിന് നേരിട്ട് നടപടി എടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മാനേജർക്ക് നിർദേശം നൽകിയത്. അടിയന്തരമായി നടപടി സ്വീകരിക്കാൻ നിർദേശം നൽകി.

ഇത്തരത്തിൽ പണം പിരിക്കാൻ ഒരു നിർദേശവും പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നൽകിയിട്ടില്ല. എന്നാൽ സെന്‍റ്‌ ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം എച്ച് എസിലെ പ്രധാന അധ്യാപിക സി റോസിലി സ്വമേധയാ സർക്കുലർ ഇറക്കുകയായിരുന്നു. ഈ സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് (Department of Public Education) യാതൊരു ബന്ധവുമില്ല. യാതൊരു അറിവും ഇല്ലാത്ത കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശപ്രകാരമാണ് പിരിവ് എന്ന് കൂടി പ്രധാന അധ്യാപികയുടെ സർക്കുലറിൽ ഉണ്ട് (collecting money from students). ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നത്. ഇത് വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നതും തെറ്റിദ്ധാരണാജനകവുമാണ്. ഇതിനെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

ദൈനംദിന കാര്യങ്ങൾ അല്ലാതെ, കൃത്യമായ നിർദേശം പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കാതെ സ്‌കൂൾ തലത്തിൽ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാൻ സ്‌കൂളുകൾ തയ്യാറാകരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാർഥികളിൽ നിന്ന് അനാവശ്യ ഫണ്ട് ശേഖരണം പാടില്ല. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പൊലീസിൽ പിടികൊടുക്കാതെ അധ്യാപിക: കാസര്‍കോട്‌ സ്‌കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർഥിയുടെ തലമുടി മുറിച്ച സംഭവത്തിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. കോട്ടമല എംജിഎം എയുപി സ്‌കൂളിൽ കഴിഞ്ഞ മാസം 19നായിരുന്നു സംഭവം. രക്ഷിതാവിന്‍റെ പരാതിയിലാണ് അധ്യാപികക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്.

വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരിന്നു. പൊലീസ് ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചെങ്കിലും അധ്യാപികയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. നേരത്തെ ഇതേ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.

ALSO READ:അധ്യാപകന്‍റെ ക്രൂരത,18 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പോക്‌സോ ചുമത്തി കേസെടുത്ത് പൊലീസ്

ABOUT THE AUTHOR

...view details