കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി മിന്നൽ സമരം; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നോട്ടിസ് - action against drivers

പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടിസ് നൽകിയതെങ്കിലും ഡ്രൈവർമാരിൽ നിന്ന് വിശദീകരണം തേടിയ ശേഷമേ നടപടി സ്വീകരിക്കൂ.

തിരുവനന്തപുരം  മിന്നൽ സമരം  ഡ്രൈവർമാരുടെ ലൈസൻസ്  സസ്പെൻഡ്  നോട്ടിസ്  പൊലീസ് റിപ്പോർട്ട്  നടപടി  action against drivers  ksrtc
കെഎസ്ആർടിസി മിന്നൽ സമരം; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നോട്ടിസ്

By

Published : Oct 24, 2020, 10:34 AM IST

തിരുവനന്തപുരം:തിരുവനന്തപുരത്ത് റോഡിൽ ബസുകൾ നിർത്തിയിട്ട് മിന്നൽ സമരം നടത്തിയ 90 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നോട്ടിസ് നൽകി. ബസുകൾ റോഡിൽ ഉപേക്ഷിച്ച് ഗതാഗത തടസമുണ്ടാക്കിയതിനാണ് നടപടി. പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടിസ് നൽകിയതെങ്കിലും ഡ്രൈവർമാരിൽ നിന്ന് വിശദീകരണം തേടിയ ശേഷമേ നടപടി സ്വീകരിക്കൂ.

സിറ്റി ഡിപ്പോ മേധാവിയെ പൊലീസ് അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് മാർച്ച് നാലിനാണ് കെഎസ്ആർടിസി ജീവനക്കാർ സമരം ചെയ്‌തത്. ജീവനക്കാർ സമരം ചെയ്‌തിട്ടും കൃത്യമായി ഇടപെടാതിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. നാല് മണിക്കൂറോളം നഗരത്തിൽ ഗതാഗത തടസപ്പെടുത്തുകയും യാത്രക്കാരനായ സുരേന്ദ്രൻ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് സംഭവം വിവാദമായത്.

ABOUT THE AUTHOR

...view details