അഗ്നിസുരക്ഷാ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങിഫയർഫോഴ്സ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വൻകിട കെട്ടിടങ്ങളിൽ തീപിടുത്തങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നടപടി.ഫയർഫോഴ്സ് ആസ്ഥാനത്ത് ചേർന്നഉദ്യോഗസ്ഥ യോഗത്തിൽ ഡയറക്ടർ ജനറൽ എ ഹേമചന്ദ്രനാണ് പുതിയനിർദേശം നൽകിയത്.
അഗ്നിബാധ ഒഴിവാക്കാൻ പുതിയ നിർദേശവുമായി ഫയർഫോഴ്സ് - fire force
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വൻകിട കെട്ടിടങ്ങളിൽ തീപിടുത്തങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെ നടപടിക്കൊരുങ്ങുന്നത്. പരിശോധനാ റിപ്പോർട്ട് ജില്ലാ കളക്ടർമാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കൈമാറാനും നിർദേശം.
എന്‍ ഒ സി വാങ്ങാതെയും പുതുക്കാതെയും പ്രവർത്തിക്കുന്നകെട്ടിടങ്ങൾക്കും അനുമതി ലഭിച്ചിട്ടും സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാത്ത കെട്ടിടങ്ങൾക്കുമെതിരെഅടിയന്തര നടപടി സ്വീകരിക്കും. കൂടാതെഇത് സംബന്ധിച്ചപരിശോധനാ റിപ്പോർട്ട്ജില്ലാ കളക്ടർമാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അടിയന്തരമായി കൈമാറാനുംനിർദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, വയനാട്, എറണാകുളം തുടങ്ങിയ ജില്ലകളിലെവൻകിട കെട്ടിടങ്ങളിൽ അടുത്തിടെ തുടര്‍ച്ചയായി അഗ്നിബാധ ഉണ്ടായിരുന്നു ഈ സാഹചര്യത്തിലാണ് ഫയർഫോഴ്സിന്‍റെ നടപടി.