കേരളം

kerala

ETV Bharat / state

നെയ്യാറ്റിൻകരയിലെ ഭൂമി തർക്കം; വസന്ത ഭൂമിയുടെ ഉടമസ്ഥാവകാശം നേടിയത് ചട്ടങ്ങൾ ലംഘിച്ച് - Land dispute case Neyyattinkara

ഡെപ്യൂട്ടി കലക്‌ടർ സുരേഷ് കുമാറിൻ്റെ അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. കരമടച്ചതിലും ഭൂമി പോക്കുവരവ് ചെയ്‌തതിലും അന്വേഷണത്തിന് ജില്ലാ കലക്‌ടർ ശുപാർശ ചെയ്‌തിട്ടുണ്ട്.

നെയ്യാറ്റിൻകരയിലെ ഭൂമി തർക്ക കേസ്  വസന്ത ഭൂമിയുടെ ഉടമസ്ഥാവകാശം നേടിയത് ചട്ടങ്ങൾ ലംഘിച്ച്  Land dispute case Neyyattinkara  Acquisition ownership
നെയ്യാറ്റിൻകരയിലെ ഭൂമി തർക്ക കേസ്; വസന്ത ഭൂമിയുടെ ഉടമസ്ഥാവകാശം നേടിയത് ചട്ടങ്ങൾ ലംഘിച്ച്

By

Published : Jan 14, 2021, 1:28 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഭൂമി തർക്ക കേസിൽ വസന്ത ഭൂമിയുടെ ഉടമസ്ഥാവകാശം നേടിയത് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ. ഡെപ്യൂട്ടി കലക്‌ടർ സുരേഷ് കുമാറിൻ്റെ അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്.

കരമടച്ചതിലും ഭൂമി പോക്കുവരവ് ചെയ്‌തതിലും അന്വേഷണത്തിന് ജില്ലാ കലക്‌ടർ ശുപാർശ ചെയ്‌തിട്ടുണ്ട്. പട്ടയഭൂമി കൈമാറരുതെന്ന ചട്ടം ലംഘിച്ചതായി ഡെപ്യൂട്ടി കലക്‌ടറുടെ റിപ്പോർട്ടിലുണ്ട്. ഇതോടെ വസ്‌തുവിൻ്റെ ഉടമസ്ഥത സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്.

മരിച്ച രാജൻ ഭൂമി കൈയേറിയതാണെന്നായിരുന്നു നെയ്യാറ്റിൻകര തഹസിൽദാരുടെ റിപ്പോർട്ട്. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്നും ഭൂമി സുഗന്ധി എന്നയാളിൽ നിന്ന് വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്നും ആയിരുന്നു തഹസിൽദാരുടെ റിപ്പോർട്ട്. അതിനെ മറികടക്കുന്നതാണ് ഇപ്പോൾ ഡെപ്യൂട്ടി കലക്‌ടർ നല്‍കിയ റിപ്പോർട്ട്.

ABOUT THE AUTHOR

...view details