തിരുവനന്തപുരം: ടെക്‌നോ സിറ്റിക്ക് സമീപം യുവതിക്ക് നേരെ ആസിഡ് ആക്രമണം. മംഗലപുരം സ്വദേശി ശശികലയ്ക്കു നേരെയാണ് ആസിഡ് ആക്രമണം നടന്നത്. വെളുപ്പിന് മൂന്നു മണിക്ക് വീടിന്‍റെ ജനൽ ചില്ലുകൾ തകർത്ത് ഉറങ്ങിക്കിടന്നിരുന്ന ശശികലയുടെ മുഖത്തും ശരീരത്തും ആസിഡ് ഒഴിക്കുകയായിരുന്നു .
തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം - യുവതിക്ക് നേരെ ആസിഡ് ആക്രമണം
മംഗലപുരം സ്വദേശി ശശികലയ്ക്കു നേരെയാണ് ആസിഡ് ആക്രമണം നടന്നത്.ഉറങ്ങിക്കിടന്നിരുന്ന ശശികലയുടെ മുഖത്തും ശരീരത്തും ആസിഡ് ഒഴിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം
ഗുരുതരമായി പരിക്കേറ്റ ശശികലയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശശികലയുടെ അമ്മ സരസമ്മ, 15 വയസുള്ള മകൻ കിരൺ കുമാർ എന്നിവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി മംഗലപുരം പൊലീസ് അറിയിച്ചു.