തിരുവനന്തപുരം:വർക്കലയിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും മോഷണ കേസ് പ്രതി ചാടി പോയി. ഇന്ന് രാവിലെയാണ് തീവെട്ടി ബാബു എന്ന ബാബു (61) ചാടി പോയത്. ഇന്നലെ മാക്കാൻ വിഷ്ണു എന്ന വിഷ്ണവും ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ഇരുവരും നിരവധി മോഷണ കേസുകളിൽ പ്രതികളാണ്.
മോഷണ കേസ് പ്രതി കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയി - covid updates kerala
കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ വേണ്ടത്ര സുരക്ഷയില്ലാത്തതാണ് പ്രതികൾ ചാടി പോകാൻ കാരണം എന്നാണ് ആക്ഷേപം.
കൊവിഡ് നിരീക്ഷണത്തിലായിരുന്ന മോഷണ കേസ് പ്രതി ചാടിപ്പോയി
കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ വേണ്ടത്ര സുരക്ഷയില്ലാത്തതാണ് പ്രതികൾ ചാടി പോകാൻ കാരണം എന്നാണ് ആക്ഷേപം. ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും ഒരു ജയിൽ നിരീക്ഷണ കേന്ദ്രമാക്കാമെന്നിരിക്കെ അതിന് മുതിരാതെ ഒരു സുരക്ഷയുമില്ലാത്ത സ്ഥലങ്ങളിൽ തടവുകാരെ പാർപ്പിക്കുന്നത് ഇനിയും പ്രതികൾ രക്ഷപ്പെടുന്നതിന് വഴിവെക്കുമെന്നാണ് ജയിൽ ജീവനക്കാർ പറയുന്നത്.