കേരളം

kerala

ETV Bharat / state

എകെജി സെന്‍റര്‍ ആക്രമണ കേസ് : ജിതിന്‍ അടുത്തമാസം 6 വരെ റിമാന്‍ഡില്‍ - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

എകെജി സെന്‍ററില്‍ സ്‌ഫോടക വസ്‌തു എറിഞ്ഞ കേസിൽ പ്രതിയെ നാലുദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് റിമാൻഡ് ചെയ്‌തു

akg centre attack case  vaccused remanded  akg centre attack  accused remanded on akg centre attack case  accused jithin  latest news in trivandrum  എകെജി സെന്‍റര്‍ ആക്രമണ കേസ്  നാലു ദിവസത്തെ പൊലീസ് കസ്റ്റഡി  അടുത്ത മാസം ആറ് വരെയാണ് റിമാൻഡ്  തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി  സ്‌കൂടര്‍ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നില്ല  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
എകെജി സെന്‍റര്‍ ആക്രമണ കേസ്: പ്രതിയെ റിമാൻഡ് ചെയ്‌തു

By

Published : Sep 26, 2022, 6:07 PM IST

തിരുവനന്തപുരം : എകെജി സെന്‍ററില്‍ സ്‌ഫോടക വസ്‌തു എറിഞ്ഞ കേസിൽ നാലുദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജിതിനെ റിമാൻഡ് ചെയ്‌തു. അടുത്ത മാസം(ഒക്‌ടോബര്‍) ആറ് വരെയാണ് റിമാൻഡ്. ജിതിന്‍റെ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച(27.08.2022) പരിഗണിക്കും.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. സ്‌ഫോടക വസ്‌തു എറിയാന്‍ പ്രതി ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നില്ല. പ്രതി സംഭവം ദിവസം ഉപയോഗിച്ച ഷൂ കണ്ടെത്തി.

പ്രതി കായലിൽ ഉപേക്ഷിച്ചതായി പറഞ്ഞ ടി ഷർട്ട്‌ കണ്ടെത്തിയിട്ടില്ല. ഇതേ തുടർന്ന് ടി ഷര്‍ട്ട് വാങ്ങിയ കടയിൽ കൊണ്ടുപോയി തെളിവെടുത്തു. ജൂൺ 30 ന് രാത്രി 11.25നാണ് എകെജി സെന്‍റര്‍ ആക്രമണം നടന്നത്.

ABOUT THE AUTHOR

...view details