കേരളം

kerala

ETV Bharat / state

കുത്ത് കേസ് പ്രതി നസീമിന്‍റെ പക്കല്‍ കഞ്ചാവ് കണ്ടെത്തി - നസീമിന്‍റെ പക്കൽ കഞ്ചാവ്

നസീമുൾപ്പെടെ ഏഴ് പേരുടെ പക്കൽ നിന്നാണ് ജയിലിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയത്

nazeem

By

Published : Oct 17, 2019, 11:48 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കുത്ത് കേസിലെ പ്രതി നസീമിന്‍റെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തി. പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ജയിലിലെ 15 ബ്ലോക്കുകളിലും ആശുപത്രിയിലും റെയ്ഡ് നടത്തിയിരുന്നു. കഞ്ചാവും, ബീഡിയും, സിഗരറ്റും, പാൻപരാഗും, പണവുമാണ് പിടിച്ചെടുത്തത്. 15 കവർ ബീഡിയും 160 രൂപയും പ്രതികളിൽ നിന്ന് കണ്ടെത്തി. നസീമുൾപ്പെടെ ഏഴ് പേരിൽ നിന്നാണ് കണ്ടെത്തിയത്. ഇവർക്കെതിരെ കേസെടുക്കാൻ പൂജപ്പുര പൊലീസിന് ജയിൽ സൂപ്രണ്ട് നിർദേശം നൽകി. യൂണിവേഴ്സിറ്റി കോളജ് കുത്ത് കേസ്, പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസ് എന്നിവയിൽ പ്രതിയാണ് നസീം.

ABOUT THE AUTHOR

...view details